1. News

അടുക്കളത്തോട്ട മൽസരത്തിൽ നൂറ് മേനി വിളവ്

മുഹമ്മ : നൂറുമേനി വിളവുമായ് അടുക്കളത്തോട്ട മത്സരം. കാവുങ്കൽ എൻ്റെ ഗ്രാമം കൂട്ടായ്മയും തേർഡ് ഐ വിഷൻ കാവുങ്കലും സംയുക്തമായി സംഘടിപ്പിച്ച പച്ചക്കറിത്തോട്ട മത്സരത്തിൻ്റെ ഭാഗമായുള്ള വിളവെടുപ്പ് ഉദ്ഘാടനം മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ ഉദനംപറമ്പ് പ്രദീപിൻ്റെ കൃഷിയിടത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഷീനാ സനൽകുമാർ നിർവ്വഹിച്ചു.

Abdul
Kitchen garden competition
Kitchen garden competition

മുഹമ്മ : നൂറുമേനി വിളവുമായ് അടുക്കളത്തോട്ട മത്സരം. കാവുങ്കൽ എൻ്റെ ഗ്രാമം കൂട്ടായ്മയും തേർഡ് ഐ വിഷൻ കാവുങ്കലും സംയുക്തമായി സംഘടിപ്പിച്ച പച്ചക്കറിത്തോട്ട മത്സരത്തിൻ്റെ ഭാഗമായുള്ള വിളവെടുപ്പ് ഉദ്ഘാടനം മണ്ണഞ്ചേരി രണ്ടാം വാർഡ്  കാവുങ്കൽ ഉദനംപറമ്പ് പ്രദീപിൻ്റെ കൃഷിയിടത്തിൽ  ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  അഡ്വ.ഷീനാ സനൽകുമാർ  നിർവ്വഹിച്ചു. ലോക്ക് ഡൗണിൻ്റെ വിരസതയകറ്റാൻ തുടങ്ങിയ കലാ മത്സരങ്ങളുടെ തുടർച്ചയായി കാവുങ്കൽ ഗ്രാമ പ്രദേശത്ത്   65  വീടുകളിൽ സംയുക്ത കൂട്ടായ്മയുടെ മേൽനോട്ടത്തിൽ ഒരുക്കിയ അടുക്കളത്തോട്ടത്തിൽ നൂറുമേനി വിളവാണ്  ലഭിച്ചത്.  വിദ്യാർത്ഥികൾ  സമൂഹത്തിലെ വിവിധ മേഖലയിൽ ഉള്ളവർ  മത്സരത്തിൽ പങ്കെടുത്തു.

മണ്ണഞ്ചേരി, മുഹമ്മ , കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിലാണ് പച്ചക്കറി കൃഷിത്തോട്ടമൊരുക്കിയത്. Vegetable farms were set up in different areas of Mannancheri, Muhamma and Kanjikuzhi panchayats.കൃഷിത്തോട്ടമത്സരത്തിന്‍റെ ഭാഗമായുള്ള  ആദ്യ പച്ചക്കറിതൈ നടീൽ നിർവ്വഹിച്ചത്  ഭക്ഷൃ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ ആയിരുന്നു.   കാവുങ്കൽ എൻ്റെ ഗ്രാമം വാട്ട്സ് ആപ്പ് കൂട്ടായ്മ തേർഡ്ഐവിഷൻ എന്നിവയുടെ കീഴിലുള്ള മൂന്ന്  വാട്ട്സ് ഗ്രൂപ്പുകളിലെ  605 അംഗങ്ങളിൽ നിന്നാണ് കൃഷിയിൽ താത്പര്യമുള്ള 65 പേരെ  തെരഞ്ഞെടുത്തത് . കൃഷി ചെയ്യുന്നതിന്  പയർ, പാവൽ, വഴുതന, പടവളം തുടങ്ങി  ഒൻപത് വ്യത്യസ്ത ഇനത്തിൽപ്പെട്ട 45  പച്ചക്കറിതൈകളും  ,ചീര വിത്തും 10 വീതം  ഗ്രോബാഗുകളും സംഘാടക സമിതി സൗജന്യമായി അംഗങ്ങൾക്ക് നൽകിയാണ് മത്സരം സംഘടിപ്പിച്ചത്  കൃഷിയിൽ വൈദദ്ധ്യം ഉള്ളവരും ക്യഷി വകുപ്പിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന 4 അംഗ കൃഷിഉപദേശക സമിതിയാണ്  അടുക്കളത്തോട്ട നിർമ്മാണത്തിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ വിവിധ ഘട്ടങ്ങളിൽ നൽകിയതും സമ്മാനാർത്ഥികളെ കണ്ടെത്തിയതും.കാവുങ്കൽ എൻ്റെ ഗ്രാമം കൂട്ടായ്മയുടെ രക്ഷാധികാരിയും  തേർഡ് ഐ വിഷൻ ചെയർമാനുമായ പി.എസ്.സന്തോഷ് കുമാർ ,വി. ടി.ഷാജൻ അഡ്വ. ടി സജി ,ഗാനരചയിതാവ് സി.ജി മധു കാവുങ്കൽ, എം.മനോജ് പന്തലിപറമ്പ്, എം.എസ്.ജോഷി, എസ്.സുരേഷ്, എം.ശ്രീകുമാർ, വി.സി മർഫി എന്നിവരുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വർഷത്തിൽ 1000 ചക്ക വിളയുന്ന സിദ്ദു ചക്ക 

English Summary: In kitchen garden competition hundredfold

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds