2011 ലെ കേരള മുന്സിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സര്ചാര്ജും) ചട്ടങ്ങളിലെയും കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സര്ചാര്ജും) ചട്ടങ്ങളിലെയും ചട്ടം 24ല് വ്യക്തത വരുത്തി ഉത്തരവായി.കെട്ടിടം പൂര്‍ത്തിയായതായി ഉടമ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ 15 ദിവസത്തിനകം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നിര്‍മാണത്തില്‍ അപാകതയുണ്ടെങ്കില്‍ വിവരം തദ്ദേശസ്ഥാപന സെക്രട്ടറി കെട്ടിട ഉടമയെ 15 ദിവസത്തിനകം രേഖാമൂലം അറിയിക്കണം.
കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ അനുശാസിക്കുന്ന വിധത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ അതു സാക്ഷ്യപ്പെടുത്തി 15 ദിവസത്തിനകം ഒക്യുപെന്‍സി നല്‍കണം. ഒക്യൂപെന്‍സി നല്‍കുന്ന തീയതി മുതല്‍ വസ്തു നികുതി ഈടാക്കാന്‍ നടപടി സ്വീകരിക്കണം.കെട്ടിടം പൂര്‍ത്തിയാക്കിയതായി ഉടമ തദ്ദേശസ്ഥാപനത്തില്‍ അറിയിക്കുന്ന തീയതി മുതല്‍ നികുതി ഈടാക്കുന്ന വ്യവസ്ഥയാണ് നിലവില്‍ സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ചട്ടങ്ങള്‍ അനുശാസിക്കുന്ന വിധം പൂര്‍ത്തിയാക്കുന്ന വിധത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്ന തീയതി മുതലാണ് ഒക്യുപെന്‍സി നല്‍കിവന്നത്. ഇക്കാരണങ്ങളാല്‍ കെട്ടിടം ഉപയോഗിക്കാതെ തന്നെ നികുതി നല്‍കേണ്ടിവരുന്നതായി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വ്യക്തത വരുത്തി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്.
Share your comments