<
  1. News

കൂൺ കർഷകർക്ക് രജിസ്ട്രേഷൻ/ലൈസൻസ് ഇനി പുതിയ സംവിധാനത്തിൽ

FSSAI രജിസ്ട്രേഷൻ/ലൈസൻസ് ഇനി പുതിയ സംവിധാനത്തിൽ ! ഇന്ത്യയൊട്ടാകെ FSSAI യുടെ FLRS എന്ന ഓൺലൈൻ (https://foodlicensing.fssai.gov.in) സംവിധാനത്തിൽ നിന്നും FoSCOS (Food Saftey Compliance System) എന്ന പരിഷ്കരിച്ചതും സങ്കീർണത കുറഞ്ഞതുമായ പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്.

Arun T
കൂൺ കർഷകർ
കൂൺ കർഷകർ

FSSAI രജിസ്ട്രേഷൻ/ലൈസൻസ് ഇനി പുതിയ സംവിധാനത്തിൽ !
ഇന്ത്യയൊട്ടാകെ FSSAI യുടെ FLRS എന്ന ഓൺലൈൻ (https://foodlicensing.fssai.gov.in) സംവിധാനത്തിൽ നിന്നും FoSCOS (Food Saftey Compliance System) എന്ന പരിഷ്കരിച്ചതും സങ്കീർണത കുറഞ്ഞതുമായ പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്.

Food safety license in new format - FOSCOS 

21.10.2020 മുതൽ FLRS ലൂടെ FSSAI ലൈസൻസ്/ രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുകയില്ല. FoSCOS പ്രവർത്തനസജ്ജമാണെന്ന ഔദ്യോഗിക അറിയിപ്പ് വന്നതിനുശേഷം മാത്രമേ അക്ഷയാ സെന്ററുകളുമായോ ഭക്ഷ്യസുരക്ഷാ ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതുള്ളൂ.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യ വ്യാപാരികളും ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ നേടിയിരിക്കേണ്ടത് നിർബന്ധമാണ്. ലൈസൻസ് / രജിസ്ട്രേഷൻ നേടുന്നതിനായി വ്യാജസൈറ്റുകൾ വഴി പണമടച്ച് വഞ്ചിതരാവാതിരിക്കുക.

നിലവിൽ അപേക്ഷകൾ തിരുത്തുന്നതിനായി തിരികെ ലഭ്യമായവർ എത്രയും വേഗത്തിൽ തന്നെ തിരുത്തലുകൾ വരുത്തി അയക്കേണ്ടതാണ്.
നിലവിൽ ലൈസൻസ് / രജിസ്ട്രേഷൻ കൈവശമുള്ള സംരംഭകരുടെ വിവരങ്ങൾ എല്ലാം തന്നെ FoSCOSലേക്ക് സ്വമേധയാ പോർട്ട് ചെയ്യപ്പെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
ഡോ : വിഷ്ണു എസ് ഷാജി 89433 46563

മീൻ കുഞ്ഞുങ്ങളെ വളർത്തുന്നവർ ഇനി ലൈസൻസ് എടുക്കണം.

ഫാം തുടങ്ങാൻ പദ്ധതിയുണ്ടോ? എങ്കിൽ അറിയാം ഫാം ലൈസൻസിനെക്കുറിച്ച്

ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിപണനം; ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ എടുക്കണം

English Summary: MUSHROOM FARMERS REGISTRATION LICENSE IN NEW WAY

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds