<
  1. News

കടുക് വില താങ്ങുവിലയെക്കാളും താഴേയ്ക്ക് കുതിക്കുന്നു...

വിപണിയിൽ കടുകിന്റെ വില ക്വിന്റലിന് 5,450 രൂപ എന്ന താങ്ങുവിലയെക്കാൾ (MSP) താഴെയായതിനാൽ കടുക് കർഷകർ സാമ്പത്തിക നഷ്ടത്തിലേക്ക് വീഴുന്നു.

Raveena M Prakash
Mustard price falling down below than its MSP price
Mustard price falling down below than its MSP price

വിപണിയിൽ കടുകിന്റെ വില ക്വിന്റലിന് 5,450 രൂപ എന്ന താങ്ങുവിലയെക്കാൾ (MSP) താഴെയായതിനാൽ കടുക് കർഷകർ സാമ്പത്തിക നഷ്ടത്തിലേക്ക് കുതിക്കുന്നു. കടുക് വില താങ്ങുവിലയെക്കാളും താഴേയ്ക്ക് കുതിച്ചതോടെ ഭൂരിഭാഗം കർഷകരും സാമ്പത്തികമായി വലയുന്നു. വിലയിടിവ് തടയാൻ അടിയന്തര നടപടികൾ തേടാൻ ഇത് ഭക്ഷ്യ എണ്ണ വ്യവസായത്തെ പ്രേരിപ്പിച്ചു. നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED) പോലുള്ള സർക്കാർ ഏജൻസികളോട് കടുക് സംഭരിക്കാനും താങ്ങുവില(MSP) സംരക്ഷിക്കാനും ആവശ്യപ്പെടണമെന്ന് വ്യവസായം നിർദ്ദേശിച്ചു.

പ്രാദേശിക കടുക് കർഷകരെ പ്രതികൂലമായി ബാധിക്കുന്ന ശുദ്ധീകരിച്ച പാമോയിലിന്റെ ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്നതിന്, ശുദ്ധീകരിച്ച പാമോയിലിനെ ഉടൻ തന്നെ നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ ശുദ്ധീകരിച്ച പാം ഓയിലും തമ്മിലുള്ള വ്യത്യാസം കുറഞ്ഞത് 20% ആയി ഉയർത്തുകയോ ചെയ്യണമെന്ന് വ്യവസായ മേഖല ആവശ്യപ്പെടുന്നു. 'ശുദ്ധീകരിച്ച പാമോയിലിന്റെ അനിയന്ത്രിതമായ ഇറക്കുമതി ഭക്ഷ്യ എണ്ണയുടെ വിലയിടിവിന് കാരണമാകുന്നു, ഇത് വിളവെടുപ്പ് സമയത്ത് കടുകിന്റെ വിപണനത്തെ ബാധിക്കുന്നു. ശുദ്ധീകരിച്ച പാമോയിലിന്റെ കനത്ത ഇറക്കുമതി കടുക് ഉല്പാദിപ്പിക്കുന്ന കർഷകരെയോ, ശുദ്ധികരണ വ്യവസായത്തെ സഹായിക്കുന്നില്ല'. സോൾവെന്റ് എക്‌സ്‌ട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അജയ് ജുൻജുൻവാല പറഞ്ഞു.

കഴിഞ്ഞ വർഷം 11 മില്ല്യൺ ടൺ കടുക് വിത്ത് എന്ന ഉല്പാദനത്തിനേക്കാൾ, സർക്കാരിന്റെ രണ്ടാം മുൻകൂർ എസ്റ്റിമേറ്റ് 12.8 മില്ല്യൺ എന്ന റെക്കോർഡ് ഉൽപാദനമാണ് ഈ പ്രാവശ്യം ലക്ഷ്യം വെക്കുന്നത്. ഫെബ്രുവരിയിൽ കടുക് വിളയുടെ സഞ്ചിത വരവ് 5,03,830 ടണ്ണാണ്, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 45% കൂടുതലാണ്. 'മാർച്ചിൽ വരവ് ഇനിയും കൂടാനാണ് സാധ്യത,' ഒറിഗോ കമ്മോഡിറ്റീസ് അസിസ്റ്റന്റ് ജനറൽ മാനേജർ തരുൺ സത്സംഗി പറഞ്ഞു. 2.0 മുതൽ 2.5 ദശലക്ഷം ടൺ കടുകിന്റെ ഉയർന്ന സ്റ്റോക്ക്, ഈ വർഷം റെക്കോർഡ് വിളവ്, 2023 ഫെബ്രുവരിയിൽ 45% ഉയർന്ന വരവ്, ഭക്ഷ്യ എണ്ണകളുടെ വിലയിൽ ഏകദേശം 15-20% ഇടിവ്.

വർഷം തോറും മെച്ചപ്പെട്ട സോയാബീൻ വിതരണങ്ങൾ ഇതെല്ലാം, ഈ വർഷത്തെ കടുക് വിപണിയിലെ മന്ദതയെ ന്യായീകരിക്കാൻ മതിയായ കാരണങ്ങളാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കടുകെണ്ണ വില 2022-ന്റെ തുടക്കത്തിൽ ലിറ്ററിന് 220-230 രൂപ കടന്നു. കടുകെണ്ണ ഇപ്പോൾ മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 10 കിലോയ്ക്ക് 1,090 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്, വർഷാവർഷം ഇതിൽ 19% നഷ്ടപ്പെട്ടു. ശുദ്ധീകരിച്ച സോയാബീൻ എണ്ണയുടെ വില ഏകദേശം 15% ആയി കുറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിൽ 1901-ന് ശേഷമുള്ള ഏറ്റവും ചൂടേറിയ മാസമായി ഫെബ്രുവരി

English Summary: Mustard price falling down below than its MSP price

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds