1. News

മുതിര പാലിനൊപ്പം ചേർത്ത് കഴിക്കരുത്

ഇന്ത്യയിൽ പലയിടത്തും കൃഷി ചെയ്യുന്ന ഒരു ധാന്യമാണ് മുതിര. പാപ്പിലിയോണേ സി കുലത്തിൽ പെട്ടതാണ് മുതിര. വിയർപ്പിനെ കുറയ്ക്കുവാനും, കഫം വാതം എന്നിവ ശമിപ്പിക്കാനും മുതിര കഴിവുണ്ട്. മൂത്രക്കല്ല്, പ്രമേഹം എന്നിവയ്ക്ക് വളരെ ഹിതം ആയിട്ടുള്ള ഒരു ധാന്യമാണ് മുതിര. അമിതവണ്ണം കുറയ്ക്കുവാൻ ഏറ്റവും നല്ല ഉപായം ഉപയോഗം തന്നെ. ഇത് കഴിക്കുമ്പോൾ തീര ക്ഷീണം ഉണ്ടാകുകയില്ല.

Priyanka Menon
മുതിര
മുതിര

ഇന്ത്യയിൽ പലയിടത്തും കൃഷി ചെയ്യുന്ന ഒരു ധാന്യമാണ് മുതിര. പാപ്പിലിയോണേ സി കുലത്തിൽ പെട്ടതാണ് മുതിര. വിയർപ്പിനെ കുറയ്ക്കുവാനും, കഫം വാതം എന്നിവ ശമിപ്പിക്കാനും മുതിര കഴിവുണ്ട്. മൂത്രക്കല്ല്, പ്രമേഹം എന്നിവയ്ക്ക് വളരെ ഹിതം ആയിട്ടുള്ള ഒരു ധാന്യമാണ് മുതിര. അമിതവണ്ണം കുറയ്ക്കുവാൻ ഏറ്റവും നല്ല ഉപായം ഉപയോഗം തന്നെ. ഇത് കഴിക്കുമ്പോൾ തീര ക്ഷീണം ഉണ്ടാകുകയില്ല.

ഗർഭാശയ ശുദ്ധിക്ക് വേണ്ടി പ്രസവാനന്തരം സ്ത്രീകൾക്ക് കൊടുക്കുന്ന ഔഷധമാണ് ഇത്. മുതിര കഷായം വെച്ച് കഴിക്കുകയാണ് പതിവ്. ഈ കഷായം സ്ത്രീകളിൽ കണ്ടുവരുന്ന വെള്ളപോക്കിനു പരിഹാരമാണ്. 60 ഗ്രാം മുതിര ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് കുറുക്കി നാഴി ആക്കിയെടുക്കുക ആ കഷായം രണ്ടുനേരം സേവിക്കുന്നത് ഇതിനൊരു പരിഹാരമാർഗമാണ്.

60 ഗ്രാം മുതിര 6 ഔൺസ് നല്ലെണ്ണ ചേർത്ത് കാച്ചിയെടുക്കുന്ന തൈലം വാത ത്തിനും തരിപ്പിനും പുറമേ പുരട്ടുന്നത് ഗുണം ചെയ്യും. മുതിര കഷായം വെച്ച് കഴിച്ചാൽ മൂത്രക്കല്ല് പൊടിഞ്ഞു പോകും എന്ന് മാത്രമല്ല വൃക്കയിൽ കല്ല് ഉണ്ടാകുന്നത് തടയുകയും ചെയ്യും. മുതിര കഷായം ഉണ്ടാക്കി അതിൽ സ്വല്പം മല്ലിയും ജീരകവും വെളുത്തുള്ളിയും കടുകും ചേർത്ത് വെളിച്ചെണ്ണയിൽ വറുത്ത് ആ കഷായം വറവിൽ ഒഴിച്ചു കഴിച്ചാൽ മഞ്ഞപ്പിത്തം മാറും.

പ്ലീഹ വീക്കത്തിനും നല്ലത്. മുതിര പാലിനൊപ്പം ചേർത്തു കഴിക്കരുത്. മുതിരയും പാലും നന്നായി കഴിച്ചാൽ അത് അപകടത്തെ വിളിച്ചുവരുത്തും. മുതിര രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതായി ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പറയുന്നു. അർശസ് രോഗികൾക്ക് മുതിരയുടെ ഉപയോഗം നല്ലതാണ്. മുതിര വറുത്തുപൊടിച്ച് കിഴിയാക്കി ചൂടുള്ള മുതിര കഷായത്തിൽ മുക്കി കിഴി വച്ചാൽ കൈകാലുകളുടെ വേദന നീര് കടച്ചൽ എന്നിവ ശമിപ്പിക്കും.

Muthira is a grain grown in many parts of India. Muthira belongs to the genus Papilione c. It has the ability to reduce sweating and soothe mucous membranes. Muthira is a grain that is very good for urinary stones and diabetes. The best way to reduce obesity is to use it. There will be no coastal fatigue when eating this. It is a postpartum medicine given to women for uterine cleansing. It is usually taken with mutira tincture. This tincture is a remedy for flooding seen in women. The solution is to dilute the infusion in 60 gm of lukewarm water and serve it twice a day. Add 60 gms of pearls and 6 ounces of essential oil and apply it on the affected area. Muthir infusion not only breaks down urinary stones but also prevents kidney stones. Make a pearl infusion, add a little coriander, cumin, garlic and mustard seeds and fry in coconut oil. Also good for spleen inflammation.

മുതിര ഉപയോഗം വാത രോഗികൾക്ക് നല്ലതാണ്. മുതിര പുഴുങ്ങിയത് ദിവസവും കഴിക്കുന്നത് ശരീരത്തിലെന് ശേഷി കൂട്ടുവാൻ കാരണമാവുന്നു. അത്രത്തോളം ആരോഗ്യഗുണങ്ങൾ ഉള്ള മുതിര നിർബന്ധമായും നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.

English Summary: Muthira is a grain grown in many parts of India. Muthira belongs to the genus Papilione muthira Do not mix with milk

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds