കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിൽ ഏറ്റവും മികച്ച കൃഷിരീതിയാണ് മുട്ട താറാവ് കൃഷി. ഇന്ന് ഒട്ടനവധി വീട്ടമ്മമാർ ചെറിയ രീതിയിൽ മുട്ട താറാവ് കൃഷി തുടങ്ങി വൻ വിജയത്തിൽ എത്തിച്ചേർന്ന കഥകൾ നമുക്ക് ചുറ്റിലും കേൾക്കാം. ഇറച്ചിക്കും മുട്ടയ്ക്കു വേണ്ടി ഇവയെ നമുക്ക് വളർത്താം.
കോഴിവളർത്തൽ ആയി താരതമ്യപ്പെടുത്തുമ്പോൾ ഇവയ്ക്ക് പ്രത്യേകം കൂടുകളും വെള്ളത്തിൻറെ ലഭ്യതയും വേണമെന്നുമാത്രം. എന്നാലും കുറഞ്ഞ ചെലവിൽ താറാവ് കൃഷി ആരംഭിക്കാം. ഏതു കാലാവസ്ഥയ്ക്കും യോജിച്ച രീതിയാണിത്. ഇതുകൂടാതെ ഇവ കുറഞ്ഞ സമയം കൊണ്ട് മുട്ടയിടുകയും താറാവ് കുഞ്ഞുങ്ങൾ പെട്ടെന്ന് വളരുകയും ചെയ്യുന്നു. കുറഞ്ഞ ചെലവിൽ ഉള്ള ഭക്ഷണസാധനങ്ങൾ നൽകിക്കൊണ്ട് ഇതിൻറെ പരിപാലനം സാധ്യമാക്കാം. ഏകദേശം അഞ്ചു മാസം പ്രായം എത്തിയാൽ ഇവ മുട്ടയിട്ടു തുടങ്ങും. മൂന്നുവർഷത്തോളം മുട്ട ലഭിക്കുകയും ചെയ്യുന്നു. താറാവ് വളർത്തലിലൂടെ ഒരു സ്ഥിര വരുമാനം നമുക്ക് എല്ലാവർക്കും സാധിക്കും.
മുളന്തുരുത്തി മൃഗാശുപത്രിയിൽ നിന്ന് 46 ദിവസം പ്രായമായ താറാവിൻ കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ 15ന് രാവിലെ ഒമ്പതുമണിക്ക് വിതരണം ചെയ്യുന്നു. ആവശ്യക്കാർ മുൻകൂട്ടി പണമടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Share your comments