
കൃഷി ജാഗരൺ ആൻഡ് അഗ്രികൾച്ചർ വേൾഡിന്റെ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എം സി ഡൊമിനിക്കിൻ്റെ പിതാവും, കൃഷി ജാഗരൺ മീഡിയ ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻ്റെയും, മാനുവേൽ മലബാർ ജ്വല്ലറിയുടെയും, ഹോട്ടൽ മലബാറിൻ്റേയും രക്ഷാധികാരിയും, ചീഫ് സെക്രട്ടറിയുമായ എം.വി ചെറിയാൻ ഇന്ന് രാവിലെ 10 മണിക്ക് നിര്യാതനായി. കഴിഞ്ഞ 30 വർഷമായി ഡെൽഹിയിൽ ബിസിനസ്സ് നടത്തി വരികയായിരുന്ന അദ്ദേഹത്തിന് 81 വയസ്സായിരുന്നു.
എം.വി.ചെറിയാന് ഏറെ നാളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു, ആരോഗ്യ നില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഓഫീസിൽ 2 മിനിറ്റ് മൗനം ആചരിക്കുകയും കുടുംബാംഗങ്ങൾക്ക് കൃഷി ജാഗരൺ കുടുംബം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ഡൽഹിയിലെ സ്വവസതിയിലെ പ്രാർത്ഥനകൾക്ക് ശേഷം നാളെ 4 മണിക്ക് ഗുഡ്ഷിപ്പ്ഹേർഡ് ചർച്ചിലും പ്രാർത്ഥന നടക്കും, ശേഷം വൈകിട്ട് അഞ്ചിന് ഡൽഹി തുഗ്ലക്കാബാദിലെ സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
എം വി ചെറിയാന്റെ ആകസ്മിക നിര്യാണത്തിൽ നാട്ടിലെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
എം സി ഡൊമിനിക്, മാനുവൽ, ദയ, ജിജി എന്നിവരാണ് മക്കൾ. ഷൈനി ഡൊമിനിക്, ഡിലോയി മാനുവേൽ, എം അലി, സജി ചാക്കോ എന്നിവർ മരുമക്കളാണ്.
Share your comments