മലപ്പുറം: പൊന്നാനി നഗരസഭയുടെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേള 'നാഞ്ചിൽ 2.0' ക്ക് നാളെ (ഒക്ടോബർ 27) പൊന്നാനി നിളയോര പാതയിൽ തുടക്കമാവും.
നാളെ വൈകീട്ട് മൂന്നിന് കായിക വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാൻ മേള ഉദ്ഘാടനം ചെയ്യും. പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ഒക്ടോബർ 31 വരെയാണ് പ്രദർശന വിപണന മേള നടക്കുക.
അഗ്രിന്യൂട്രിഗാർഡൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പ്രദർശന മേളയിൽ നടക്കും. കാർഷിക മേഖലയിലെ സംരംഭ സാധ്യതകൾ ചർച്ചചെയ്യുന്ന സെമിനാറുകൾ, കുടുംബശ്രീ വനിതകളുടെ കൈപ്പുണ്യം നേരിട്ട് കാണാനും രുചിക്കാനും ഭക്ഷ്യ മേള, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള ചെറുധാന്യങ്ങളുടെ വിത്ത് ശേഖരവും മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രദർശനം, കാർഷിക യന്ത്രങ്ങളുടെ പ്രദർശനം, എസ്.എം.എ.എം പദ്ധതി സൗജന്യ രജിസ്‌ട്രേഷൻ എന്നിവ മേളയിലുണ്ടാകും.
Organized under the auspices of Ponnani Municipal Corporation and Malappuram Kudumbashree District Mission, the Agricultural Exhibition Knowledge Marketing Food Fair 'Nanjil 2.0' will begin tomorrow (October 27) at Ponnani Nilayora Patha. Sports Waqf Department Minister V. Abdurahman will inaugurate the fair tomorrow at 3 pm. P. Nandakumar MLA will preside. The fair will be held till October 31.
Share your comments