അലങ്കാരമത്സ്യ കർഷകർക്ക് വേണ്ടി രൂപീകൃതമായ ഇന്ത്യയിലെ ആദ്യ കമ്പനിയാണ് സഹ്യാദ്രി അക്വേറിയം ഫിഷ് പ്രൊഡ്യൂസർ കമ്പനി. ഇതിൽ അംഗങ്ങളായ കർഷകർക്ക് സഹ്യാദ്രിയുടെ മത്സ്യങ്ങളെ ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ വിൽക്കാനുള്ള അവസരം കമ്പനി നൽകിവരുന്നു. പെരുമ്പാവൂരിനടുത്ത് കീഴില്ലത്താണ് കമ്പനി പ്രവർത്തിക്കുന്നത്. 2014ലാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മത്സ്യ കർഷകർക്ക് വേണ്ടിയുള്ള പരിശീലനങ്ങൾ, അലങ്കാര മത്സ്യ കൃഷി യിലെ സേവനങ്ങൾ തുടങ്ങി ഇതുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും കമ്പനി കർഷകർക്കുവേണ്ടി ഒരുക്കി കൊടുക്കുന്നുണ്ട്.
ഇതിൻറെ എല്ലാം പ്രവർത്തനത്തിന്റെ ഫലമായാണ് നാഷണൽ ഫിഷറീസ് ഡെവലപ്മെൻറ് ബോർഡിൻറെ മികച്ച മത്സ്യ കർഷക ഉൽപാദക സംഘടനയ്ക്ക് ഉള്ള ഇക്കൊല്ലത്തെ അവാർഡിന് സഹ്യാദ്രിയെ അർഹമാക്കിയത്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ലോക ഫിഷറീസ് ദിനമായ നവംബർ 21ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.
Share your comments