1. News

ഗോപാൽ രത്‌ന പുസ്ക്കാരം എന്ന പേരിൽ കന്നുകാലി-ക്ഷീര മേഖലയ്ക്കുള്ള ദേശീയ പുസ്ക്കാരത്തിന് തുടക്കം കുറിച്ചു

ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ശ്രീ ഗിരാജ് സിംഗ് അധ്യക്ഷത വഹിച്ചു.

Arun T
ക്ഷീര കർഷകൻ
ക്ഷീര കർഷകൻ

ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ശ്രീ ഗിരാജ് സിംഗ് അധ്യക്ഷത വഹിച്ചു.

ഗോപാൽ രത്‌ന പുരസ്ക്കാരം (Gopal Ratna award)

ഗോപാൽ രത്‌ന പുസ്ക്കാരം എന്ന പേരിൽ കന്നുകാലി-ക്ഷീര മേഖലയ്ക്കുള്ള ദേശീയ പുസ്ക്കാരത്തിന് തുടക്കം കുറിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളിലായാണ് പുസ്ക്കാരങ്ങൾ - i) മികച്ച ക്ഷീര കർഷകൻ, ii) കൃത്രിമബീജസങ്കലന രംഗത്തെ വിദഗ്ധൻ (Artificial Insemination Technician -AIT), iii) മികച്ച ക്ഷീരോത്പാദക സഹകരണ സംഘം/ക്ഷീരോത്പാദക കമ്പനി/കർഷക ഉത്പാദക സംഘം (Farmer Producer Organization -FPO), എന്നിങ്ങനെ തിരിച്ചാണ് പുസ്ക്കാരങ്ങൾ നൽകുക.

നിശ്ചിത യോഗ്യതയുള്ളവർക്ക് ഓൺ‌ലൈനായി പുസ്ക്കാരങ്ങൾക്ക് അപേക്ഷിക്കാമെന്നും അവാർഡിനുള്ള പോർട്ടൽ 2021 ജൂലൈ 15 മുതൽ തുറന്നു നൽകുമെന്നും അദ്ദേഹം പറഞ്ഞു. പുരസ്ക്കാര വിജയികളെ 2021 ഒക്ടോബർ 31 ന് പ്രഖ്യാപിക്കും.

ഇ-ഗോപാല (e-GOPALA) ആപ്പ് ഉമംഗ്‌ പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. അത് വഴി ഉമംഗ്‌ പ്ലാറ്റ്‌ഫോമിലെ 3.1 കോടി ഉപയോക്താക്കൾക്ക് ആപ്പിലേക്ക് പ്രവേശനം ലഭിക്കും. ഇ-ഗോപാല ആപ്ലിക്കേഷൻ (മികച്ചയിനം കന്നുകാലികളിലൂടെ സമ്പത്ത് സൃഷ്ടിക്കൽ), മികച്ചയിനം കന്നുകാലികളുടെ (Catttle) സമഗ്രമായ ഒരു വിപണിയും കർഷകരുടെ ഉപയോഗത്തിനുള്ള ഒരു വിവര പോർട്ടലുമാണ്.

ക്ഷീരോത്പാദക രംഗത്ത് ഇന്ത്യ ആഗോളതലത്തിൽ മുന്നേറുന്നതായും, 2019-20 കാലയളവിൽ 198.4 ദശലക്ഷം ടൺ പാൽ ഉത്പാദിപ്പിച്ചതായും ചടങ്ങിൽ സംസാരിച്ച മന്ത്രി വ്യക്തമാക്കി. പാൽ ഉത്പാദനത്തിന്റെ ശരാശരി വാർഷിക വളർച്ചാ നിരക്ക് കഴിഞ്ഞ 6 വർഷമായി 6.3 ശതമാനമാണ്. അതേസമയം ആഗോള ക്ഷീരോത്പാദനം പ്രതിവർഷം 1.5 ശതമാനം എന്ന തോതിലാണ് വളരുന്നത്. പാലിന്റെ ആളോഹരി ലഭ്യത 2013-14 ലെ പ്രതിദിനം 307 ഗ്രാമിൽ എന്നതിൽ നിന്ന് 2019-2020ൽ പ്രതിദിനം 406 ഗ്രാം ആയി ഉയർന്നു. രാജ്യത്തെ ക്ഷീരമേഖല എട്ട് കോടി ക്ഷീരകർഷകർക്ക് ഉപജീവനം ഒരുക്കുന്നതായും അദ്ദേഹം പറഞ്ഞു.

മത്സ്യബന്ധന (Fishery), മൃഗസംരക്ഷണ, ക്ഷീര വികസന സഹമന്ത്രി ഡോ. സഞ്ജീവ് കുമാർ ബല്യാൻ, ശ്രീ പ്രതാപ് ചന്ദ്ര സാരംഗി തുടങ്ങിയവരും വിർച്വൽ പരിപാടിയിൽ പ്രസംഗിച്ചു. പരിപാടിയിൽ കൃഷിക്കാർ, ഡയറി ഫെഡറേഷൻ അംഗങ്ങൾ, ക്ഷീര സഹകരണ സംഘങ്ങൾ, ഗവേഷകർ, അഡ്മിനിസ്ട്രേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: national level award for dairy farmers - Gopal Ratna puraskar

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds