തിരുവനന്തപുരം: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സഹകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) 2023 ജനുവരി 10 മുതൽ 11 വരെ കൊച്ചി കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിൽ ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. ജനുവരി 16 ന്, വരുന്ന ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിന് മുന്നോടിയായി വനിതാ സംരംഭകർക്കും താല്‍പര്യമുള്ള വനിതകൾക്കും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും വ്യവസായ പ്രമുഖരുമായി സംവദിക്കുന്നതിനുമുള്ള ഒരു വേദിയാണ് ശിൽപശാല വാഗ്ദാനം ചെയ്തത്.
സ്റ്റാർട്ടപ്പ് സംവിധാനങ്ങളിൽ നിന്നുള്ള വനിതാ സംരംഭകർക്ക് ബിസിനസ്സ് ലോകവുമായി പരിചയപ്പെടാൻ സൗകര്യമൊരുക്കിയ ശില്പശാലയിൽ വ്യവസായ പ്രമുഖരും പ്രമുഖ സ്റ്റാർട്ടപ്പ് വ്യക്തിത്വങ്ങളും പങ്കെടുത്തു.
സ്റ്റാർട്ടപ്പ് ഇന്ത്യാ മേധാവി ആസ്ത ഗ്രോവർ, നിക്ഷേപ വിദഗ്ധയായ ഖുശ്ബു വർമ, സോഷ്യൽ എന്റർപ്രണർ ലക്ഷ്മി മേനോൻ, ടീം വൺ അഡ്വർടൈസിങ് കമ്പനി മേധാവി വിനോദിനി സുകുമാർ, പ്രോഹബ് പ്രോസസ് മാനേജ്‌മെന്റ് സിഇഒ ശ്രീദേവി കെ, ഗ്രീൻ പെപ്പർ സിഇഒ കൃഷ്ണകുമാർ, നിക്ഷേപകൻ ശേഷാദ്രിനാഥൻ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: 100 കോടി വിറ്റുവരവ് നേടി കുടുംബശ്രീ കേരള ചിക്കൻ പദ്ധതി
കെഎസ്‌യുഎമ്മിന്റെ പ്രവർത്തനങ്ങൾ, സ്റ്റാർട്ട്-അപ്പ് ഇന്ത്യയുടെ പദ്ധതികൾ, വിപണി പ്രവേശനം, ഉൽപ്പന്ന മൂല്യം, ബ്രാൻഡ് നിർമ്മാണം, പിച്ചിംഗ്, നിക്ഷേപ തന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഉദ്ഘാടന ദിവസം ശില്പശാല ചർച്ച ചെയ്ത വിഷയങ്ങൾ. സ്റ്റാർട്ടപ്പ് ആശയങ്ങളുടെയും സംരംഭങ്ങളുടെയും പിച്ചിംഗ്, വ്യവസായ പ്രമുഖരുമായി ആശയവിനിമയം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
രണ്ടാം ദിവസം, ഷോർട്ട്‌ലിസ്‌റ്റ് ചെയ്‌ത 15 വനിതാ സ്റ്റാർട്ടപ്പുകൾ പാനലിന് മുന്നിൽ പിച്ച് (pitch) ചെയ്തു. തുടർന്ന്, അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് പാനൽ അവർക്ക് നിർദേശങ്ങൾ നൽകി.
Share your comments