മാനന്തവാടി: പ്രകൃതിയെ വരച്ചും പറഞ്ഞും പാടിയും വിദ്യാര്‍ഥികളൊരുക്കിയ പ്രകൃതിസംരക്ഷണ ബോധവത്ക്കരണ പരിപാടി വ്യത്യസ്തമായി. വെള്ളമുണ്ട എ. യു. പി സ്‌കൂളിലെ അമ്പത് വിദ്യാര്‍ഥികളാണ് സ്‌കൂളിന്റെ ചുമരില്‍ വലിച്ചുകെട്ടിയ വലിയ ക്യാന്‍വാസില്‍ പ്രകൃതിയെ വരച്ചത് . മനുഷ്യരുടെ കടന്നുകയറ്റത്തില്‍ നശിച്ചു കൊണ്ടിരിക്കുന്ന മരങ്ങളും, പുഴകളും മൃഗങ്ങളുംമൊക്കെയാണ് വിദ്യാര്‍ഥികളുടെ വരകളില്‍ നിറഞ്ഞത്.
നാശത്തെ കുറിച്ച് പറഞ്ഞാല്‍ മാത്രം പോര, നശിക്കുന്നത് എന്തൊക്കെയാണെന്ന അറിവും കൂടി ഉണ്ടാവേണ്ടതുണ്ട് എന്ന തിരിച്ചറിവില്‍ നിന്നുമാണ് പ്രകൃതിയെ വരച്ച് പഠിക്കുക എന്ന പരിപാടിയിലേക്ക് വിദ്യാര്‍ഥികളെ എത്തിച്ചതെന്ന് പ്രധാനാധ്യാപിക എം.സി. പ്രേമലത പറഞ്ഞു. ആദിവാസി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചുമര്‍ചിത്ര രചനയില്‍ പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ നിറഞ്ഞ നൂറു കണക്കിന് ചിത്രങ്ങളാണ് വരച്ചത്. അമ്പത് വിദ്യാര്‍ഥികള്‍ ചിത്രം വരക്കുമ്പോള്‍ മറ്റ് വിദ്യാര്‍ഥികള്‍ ഒപ്പം നിന്ന് പാടിയും പറഞ്ഞും ബോധവത്ക്കരണ പരിപാടികളില്‍ സജീവമായി.
രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. ചിത്രകാരന്‍ പി. വി. ഏലിയാസ്, ബിജുഷ് .കെ. ജോര്‍ജ്, അബ്ബാസ്, കെ. ജി. രവീന്ദ്രന്‍, പി. ഷൈല എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രകൃതി പഠനത്തിന്റെയും സംരക്ഷണത്തിന്റെയും പുത്തന്‍ പാഠവും പഠനവുമായിരുന്നു ചിത്രരചന
പ്രകൃതിസംരക്ഷണത്തിന്റെ പാഠം വിളിച്ചോതി വിദ്യാര്‍ഥികളുടെ ചിത്രരചന
മാനന്തവാടി: പ്രകൃതിയെ വരച്ചും പറഞ്ഞും പാടിയും വിദ്യാര്‍ഥികളൊരുക്കിയ പ്രകൃതിസംരക്ഷണ ബോധവത്ക്കരണ പരിപാടി വ്യത്യസ്തമായി. വെള്ളമുണ്ട എ. യു. പി സ്‌കൂളിലെ അമ്പത് വിദ്യാര്‍ഥികളാണ് സ്‌കൂളിന്റെ ചുമരില്‍ വലിച്ചുകെട്ടിയ വലിയ ക്യാന്‍വാസില്‍ പ്രകൃതിയെ വരച്ചത് . മനുഷ്യരുടെ കടന്നുകയറ്റത്തില്‍ നശിച്ചു കൊണ്ടിരിക്കുന്ന മരങ്ങളും, പുഴകളും മൃഗങ്ങളുംമൊക്കെയാണ് വിദ്യാര്‍ഥികളുടെ വരകളില്‍ നിറഞ്ഞത്.
Share your comments