റിട്ടയര്‍മൻറ് വരെ സമ്പാദിച്ചതെല്ലാം വീടിനും മക്കൾക്കുമൊക്കെയായി ചെലവഴിച്ച് കഴിയുമ്പോൾ പിന്നീടുള്ള ജീവിതത്തിലേക്കുള്ള പണം തികയാതെ പോകുന്നു. നാമമാത്രമായ പെൻഷൻ തുക ഒന്നിനും തികയാതെ പോകുന്നു. ഇങ്ങനെയുള്ള പ്രശനങ്ങളുള്ളവർ ഏറെയാണ്. ചികിത്സാവശ്യങ്ങൾക്കുൾപ്പെടെ റിട്ടയര്‍മൻറ് കാലത്ത് നല്ലൊരു തുക വേണ്ടി വരാം.
ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ 'വീകെയര്‍': മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള FD Scheme സെപ്റ്റംബര്‍ വരെ നീട്ടി
ഇതിനെല്ലാം പരിഹാരമായി വിരമിച്ചയുടൻ ഒരു സ്വയം തൊഴിൽ കണ്ടെത്താനും മറ്റും, പ്രായമായവര്‍ക്കും സര്‍ക്കാര്‍ ധനസഹായം ചെയ്യുന്നുണ്ട്. കേരള ബാങ്കാണ് മുതിര്‍ന്ന പൗരൻമാര്‍ക്കായി ഈ പ്രത്യേക ലോൺ ലഭ്യമാക്കുന്നത്. നവ ജീവൻ സുവിധ പ്ലസ് എന്ന പേരിലാണ് ബാങ്ക് ലോൺ നൽകുന്നത്. 50 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ളവര്‍ക്കാണ് വായ്പ ലഭിക്കുക. പലിശ സബ്‍സിഡിയോടെ ഈടോ ജാമ്യമോ ഇല്ലാതെ 50,000 രൂപ വരെ ലഭിക്കും. എംപ്ലോയ്മൻറ് എക്സ്‍ചേഞ്ച് വഴിയാണ് സ്വയം തൊഴിൽ ആരംഭിക്കാൻ സഹായിക്കുന്ന ഈ വായ്പാ വിതരണം. 25 ശതമാനം പലിശ സബ്‍സിഡി ലഭിക്കും. അഞ്ച് വര്‍ഷമാണ് ലോൺ തിരിച്ചടവ് കാലാവധി.
ബന്ധപ്പെട്ട വാർത്തകൾ: മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.4% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി
നിക്ഷേപ പദ്ധതിക്കും പ്രത്യേക പലിശ
വിവിധ ലോൺ സ്കീമുകൾ ബാങ്ക് ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നുണ്ട്. സ്വര്‍ണ പണയ വായ്പയുൾപ്പെടെയുള്ള സേവനങ്ങളും ലഭ്യമാണ്. താരതമ്യേന ഉയര്‍ന്ന പലിശയിൽ മുതിര്‍ന്ന പൗരൻമാര്‍ക്കുൾപ്പെടെ ബാങ്കിൻെറ ടേം ഡിപ്പോസിറ്റ് പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താം. ചുരുങ്ങിയ കാലത്തെ നിക്ഷേപം ലക്ഷ്യമിടുന്നവര്‍ക്ക് 15 മാസത്തേക്ക് ബാങ്കിൻെറ കെജിബി കവചം പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താം. 5.5 ശതമാനം പലിശ നിരക്ക് ലഭിക്കും.
ആഭ്യന്തര നിക്ഷേപകര്‍ക്കും എൻആര്‍ഇ, എൻആര്‍ഒ നിക്ഷേപങ്ങൾക്കും നിരക്ക് ബാധകമാകും.
കുറഞ്ഞ നിക്ഷേപ തുക ഒരു ലക്ഷം രൂപയാണ്. മുതിർന്ന പൗരന്മാർ, ബാങ്ക് ജീവനക്കാര്‍ എന്നിവർക്ക് അധിക നിരക്കുകൾക്ക് അർഹതയുണ്ട്.
ടേം ഡെപ്പോസിറ്റുകളുടെ മറ്റെല്ലാ നിബന്ധനകളും വ്യവസ്ഥകളും ഈ നിക്ഷേപത്തിനും ബാധകമാകും. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ബാങ്കിന് കൊച്ചിയിൽ കോര്‍പ്പറേറ്റ് ഓഫീസും സംസ്ഥാനത്തുടനീളം ശാഖകളുമുണ്ട്.
Share your comments