കേരളത്തിന് ആവശ്യമായ പാലും പാല്‍ ഉല്പന്നങ്ങളും സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കുന്ന സ്ഥിതി ഉണ്ടാവണമെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ബാലുശ്ശേരി ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ക്ഷീരകര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമായി നിരവധി പരിപാടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ക്ഷീരമേഖലയില്‍ നിന്ന് കര്‍ഷകരുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനും പുതിയ സംരഭകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എല്ലാവരും ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
പാൽ കുടിക്കുന്നത് ശരീരഭാരം കൂട്ടുമോ കുറയ്ക്കുമോ എന്ന് നോക്കാം
തൃക്കുറ്റിശ്ശേരി ക്ഷീര സഹകരണ സംഘം പരിസരത്ത് നടന്ന പരിപാടിയിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, ക്ഷീര സഹകരണ സംഘങ്ങള്‍, മില്‍മ, കേരള ഫീഡ്‌സ്, മൃഗസംരക്ഷണ വകുപ്പ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കന്നുകാലി പ്രദര്‍ശനം, സെമിനാറുകള്‍, എക്‌സിബിഷന്‍, ലൈവ് പാല്‍ ഉത്പന്ന പ്രദര്‍ശനം, കെ. സി.സി - ഇന്‍ഷൂറന്‍സ്- ക്ഷേമനിധി കൗണ്ടറുകള്‍, കണ്‍സ്യൂമര്‍ മീറ്റ്, സമ്മാനദാനം, ഡയറി ക്വിസ്, ഫോട്ടോഷൂട്ട് മത്സരം, ഗസല്‍ സന്ധ്യ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. കാലിത്തീറ്റ വിതരണോദ്ഘാടനം കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എച്ച് സുരേഷ് നിര്‍വഹിച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എം ശശി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എംകെ വനജ, റംല മാടംവള്ളികുന്നത്ത്, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ.ഷൈന്‍, ബാലുശ്ശേരി ക്ഷീരവികസന ഓഫീസര്‍ പി.മുഹമ്മദ് നവാസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments