കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന ജോബ് എക്സ്പോ വിദേശകാര്യ- പാർലമെൻററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ നവംബർ 5 ന് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാട് നെട്ടിറച്ചിറ അമൃത കൈരളി വിദ്യാഭവനിൽ രാവിലെ 10 മണിക്കാണ് ചടങ്ങ് . അൻപതില്പരം സ്വകാര്യ സ്ഥാപനങ്ങൾ എക്സ്പോയിൽ പങ്കെടുക്കും. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർ മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് വരെ 3000 ൽ അധികം തൊഴിൽ അവസരങ്ങൾ തൊഴിൽ മേളയിലൂടെ ലഭ്യമാക്കും.
ബന്ധപ്പെട്ട വാർത്തകൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ ഫ്ലാഗ്ഷിപ് പരിപാടികളായ പ്രധാന മന്ത്രി സ്വനിധി, പ്രധാൻ മന്ത്രി വിശ്വകർമ യോജന, പ്രധാന മന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം, മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകൾക്കു ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ, ലീഡ് ബാങ്ക്, ഫാർമേഴ്സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ നേതൃത്വം നൽകും. ഗ്ലോബൽ ഗിവേഴ്സ് ഫൌണ്ടേഷൻ പരിപാടിക്ക് സഹായം നൽകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വിവിധ ദേവസ്വം ബോർഡുകളിലെ 445 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
ജോബ് എക്സ്പോ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയായിരിക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 8 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്റർ ചെയേണ്ടതാണ്. ജോബ് എക്സ്പോയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളെ പറ്റിയുള്ള വിശദ വിവരങ്ങൾ സ്കൂൾ ബോർഡിൽ പ്രദര്ശിപ്പിക്കുന്നതാണ്. 3 സെറ്റ് ബയോഡാറ്റയും കൊണ്ടുവരേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (31/10/2023)
എക്സ്പോയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നോ തൊഴിൽസ്ഥാപനങ്ങളിൽ നിന്നോ യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക് 9495387866 (പി.ജി രാമചന്ദ്രൻ, പ്രൊജക്റ്റ് ഡയറക്ടർ) എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
Share your comments