<
  1. News

നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ : ഹരിതകേരളം മിഷൻ ശിൽപ്പശാലയ്ക്ക് തുടക്കം

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ കേരളം ലക്ഷ്യമിട്ട് ആരംഭിച്ച 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' കാമ്പയിന്റെ ഭാഗമായി കാർബൺ എമിഷൻ കണക്കാക്കുന്നതിനുള്ള സാങ്കേതിക പരിശീലനം ആരംഭിച്ചു.

Meera Sandeep
നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ : ഹരിതകേരളം മിഷൻ ശിൽപ്പശാലയ്ക്ക് തുടക്കം
നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ : ഹരിതകേരളം മിഷൻ ശിൽപ്പശാലയ്ക്ക് തുടക്കം

തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  കാർബൺ ന്യൂട്രൽ കേരളം ലക്ഷ്യമിട്ട് ആരംഭിച്ച 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' കാമ്പയിന്റെ ഭാഗമായി കാർബൺ എമിഷൻ കണക്കാക്കുന്നതിനുള്ള സാങ്കേതിക പരിശീലനം ആരംഭിച്ചു.

തിരുവനന്തപുരം കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശിൽപശാല നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്തു.  'സ്ഥാപനങ്ങളിലെ എനർജി ഓഡിറ്റിംഗ്' എന്ന വിഷയത്തിൽ തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെന്ററിലെ എനർജി ടെക്നോളജിസ്റ്റ് ഇജാസ് എം.എ. ക്ലാസെടുത്തു. 'കാർബൺ എമിഷൻ കണക്കാക്കുന്നതിനുള്ള സമീപനവും രീതിശാസ്ത്രവും' എന്ന വിഷയത്തിൽ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് അസി. പ്രൊഫസർ ഡോ. സുകേഷ് എ എന്നിവർ ക്ലാസ് നയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ പരാതിപ്പെടാൻ ഹരിതമിത്രം മൊബൈൽ ആപ്പ്

ഗ്രൂപ്പ് വർക്കായി എനർജി ഓഡിറ്റിംഗ് വിവരശേഖരണവും, ഫീൽഡ് വർക്കായി വീടുകളിൽ നിന്ന് നേരിട്ടുള്ള വിവരശേഖരണവും നടത്തി. ഇന്ന് (മാർച്ച് 4 ശനിയാഴ്ച) എമിഷൻ ലഘൂകരണ പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ പരിശീലനം നടക്കും. വിവിധ ജില്ലകളിൽ നിന്നുള്ള കോർ ഗ്രൂപ്പ് അംഗങ്ങളും റിസോഴ്സ് പേഴ്സൺമാരുമാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്.

TVM: Under the auspices of the Haritha Keralam Mission, technical training for calculating carbon emissions has started as part of the 'Net Zero Carbon Keralam' campaign launched with the aim of carbon neutral Kerala under the auspices of the local self-governing bodies.

The two-day workshop at the Karakulam Village Study Center in Thiruvananthapuram was organized by Navakeralam Karmapaddhati Coordinator Dr. TN Seema inaugurated. Ejas MA, Energy Technologist at Thiruvananthapuram Energy Management Center on 'Energy Auditing in Institutions' Took class. Kannur Govt. on 'Approach and Methodology to Calculate Carbon Emission' Engineering College Asst. Professor Dr. and Sukesh A conducted the class.

Energy auditing data collection was done for group work and direct data collection from households for field work. Today (Saturday 4th March) training will be held on Emission Mitigation Activities. Core group members and resource persons from various districts are participating in the workshop.

English Summary: Net Zero Carbon Through People: Green Kerala Mission Workshop Begins

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds