എറണാകുളം: നവകേരളം കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനതലങ്ങളില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ' ക്യാമ്പയിന്റെ ഭാഗമായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു. കാഞ്ഞിരമറ്റം ജെൻഡർ റിസോർസ് സെന്റർ ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു.
കാര്‍ബണ്‍ഡൈഓക്സൈഡ്, മീഥെയിന്‍ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ അന്തരീക്ഷത്തിന് താങ്ങാന്‍ കഴിയുന്ന രീതിയില്‍ പരിമിതിപ്പെടുത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. മാലിന്യസംസ്‌കരണം, കൃഷി, ജലസംരക്ഷണം, വൃക്ഷവത്കരണം, ഊര്‍ജസംരക്ഷണം, ഗതാഗതം തുടങ്ങിയ മേഖലകളിലെ ഇടപെടലിലൂടെയാണ് ഇത് സാധ്യമാക്കുക.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മകരൻ അധ്യക്ഷത വഹിച്ചു. നെറ്റ് സീറോ കാർബൺ ക്യാമ്പയിൻ റിസോഴ്സ് പേഴ്സൺ കെ എ മുകുന്ദൻ ആമുഖാവതരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശ്യാമ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണൻ, നവ കേരളം കർമ്മപദ്ധതി റിസോഴ്സ് പേഴ്സൺ കെ ടി രത്നാഭായി, നവകേരളം കർമ പദ്ധതി റിസോർസ് പേഴ്സൺ എ.എ.സുരേഷ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Ernakulam: A workshop was organized in Amballur Gram Panchayat as part of the 'Net Zero Carbon Janam through People' campaign which is being implemented at the local body levels in connection with the Navkerala Action Plan. Gram Panchayat President Biju Thomas inaugurated the function held at Kanjiramattam Gender Resource Center hall.
The campaign aims to limit the emission of greenhouse gases like carbon dioxide and methane in a way that the atmosphere can bear. This will be made possible through interventions in areas such as waste management, agriculture, water conservation, afforestation, energy conservation and transport.
Share your comments