ഗവേഷണ സ്ഥാപനങ്ങളുടെ കണ്ടെത്തലുകളുടെ ഗുണം സാധാരണ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയെങ്കിലേ പ്രയോജനം ചെയ്യുകയുള്ളുവെന്നും ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തിയാല്‍ കൂടുതല്‍ യുവജനങ്ങള്‍ക്ക് ഈ രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാന്‍ കഴിയുമെും മന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തില്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് മാനേജമെന്റ് അംഗം ഇ.എസ്. ബിജിമോള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
കോളജ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കന്നുത് പുള്ളിക്കാനത്തെ ഡി.സി കോളജ് മാഫ് മാനേജ്‌മെന്റിലാണ്. 17വര്‍ഷം മുമ്പ് കേരള കാര്‍ഷിക സര്‍വകലാശാല കോലഹലമേടില്‍ കോളജ് ആരംഭിച്ചിരുന്നുവെങ്കിലും ചില സാങ്കേിതക പ്രശ്‌നങ്ങളുടെ പേരില്‍ കോളജ് തൃശൂരിലേയ്ക്ക് മാറ്റുകയായിരുന്നു. വെറ്റിനറി യൂണിവേഴ്‌സിറ്റിയുടെ ഡയറി ഫാമും മന്ത്രി സന്ദര്‍ശിച്ചു. ഡയറി ഫാമില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എക്‌സ്. അനില്‍, കോളജ് സപെഷ്യല്‍ ഓഫീസര്‍ ദിന്‍കര്‍ സിംഗ്, രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യു, ഡയറി സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ സുധീര്‍ ബാബു പഞ്ചായത്തു പ്രസിഡന്റുമാരായ ഷാജി ജേക്കബ്, എ.എല്‍. ബാബു, കെ.ടി. ബിനു വിജയമ്മ കൃഷ്ണന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ സുധാകരന്‍ മോളി ഡൊമനിക്ക് എിവര്‍ പങ്കെടുത്തു.
Share your comments