നനഞ്ഞ് കുതിര്‍ന്ന നെല്ല് ഉണക്കിയെടുക്കാന്‍ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് പാലക്കാട്ടെ കര്‍ഷകര്‍. നെല്ലുണക്കാന്‍ സ്ഥലസൗകര്യമില്ലാത്ത കര്‍ഷകര്‍ക്ക് ഇത് ഏറെ ഉപകാരപ്രദമായിരിക്കും.ആദ്യമായാണ് സംസ്ഥാനത്ത് നെല്ലുണക്കാനുളള യന്ത്രമെത്തുന്നത്.
നെല്ലിലെ നനവ് കാരണം കര്‍ഷകര്‍ക്ക് നഷ്ടം സംഭവിക്കുന്നത് സാധാരണമാണ്. കൊയ്ത്ത് കഴിഞ്ഞ് സംഭരണത്തിനിടെ മഴപെയ്താലും നഷ്ടം. ഇതിന് പരിഹാരം കണ്ടെത്താനുളള അന്വേഷണമാണ് പഞ്ചാബില്‍ മാത്രമുളള ഉണക്ക് യന്ത്രം പാലക്കാട്ടെത്തിക്കാന്‍ കാരണമായത്. ഒന്നര മണിക്കൂറില്‍ രണ്ട് ടണ്‍ നെല്ല് ഉണക്കാം. മണിക്കൂറിന് 2000 രൂപയാണ് ചെലവ്.നെല്ല് ഉണക്കി സൂക്ഷിക്കാനുളള കഷ്ടപ്പാടിന് ഒരു പരിധി വരെ പരിഹരിക്കാൻ ഈ യന്ത്രത്തിനു കഴിയും.തമിഴ് നാട്ടിലെ ഏജന്റുമാര്‍ വഴിയാണ് യന്ത്രം പാലക്കാട്ടെത്തിയിരിക്കുന്നത്.
Share your comments