മികച്ച പെൻഷൻ പ്ലാനുമായി ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി. സാധാരണ 60 വയസ്സ് കഴിഞ്ഞാണ് പലർക്കും പെൻഷനെ കുറിച്ച് ചിന്ത ഉണ്ടാവുക. എന്നാൽ പ്രായഭേദമന്യേ ആർക്കും പെൻഷൻ വാങ്ങിക്കാവുന്ന പുതിയ പദ്ധതിയുമായി ഇന്ത്യൻ കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി.
ഇവിടെ വെറും ഏഴു വർഷത്തെ നിക്ഷേപം കൊണ്ട് 14 വർഷം പെൻഷൻ വാങ്ങിക്കാം. സാധാരണ മറ്റു പെൻഷൻ പദ്ധതികളിൽ പത്തും ഇരുപതും വർഷം നിക്ഷേപിക്കുമ്പോൾ ആണ് പെൻഷൻ ലഭിക്കുക. അതും വളരെ കുറഞ്ഞ തുക ആയിരിക്കും പെൻഷനായി കയ്യിൽ ലഭിക്കുക.
എന്നാൽ ഇതിനെല്ലാം വിപരീതമായി ഏഴുവർഷം നിശ്ചിത തുക മാസാമാസം നിക്ഷേപിച്ചാൽ എട്ടാം വർഷം തൊട്ട് പെൻഷൻ ലഭിച്ചു തുടങ്ങും. ഇങ്ങനെ 14 വർഷം തുടർച്ചയായി നാം ആദ്യം നിക്ഷേപിച്ച തുക മാസാമാസം ലഭിച്ചു തുടങ്ങും. അത് കൂടാതെ 14 വർഷം കഴിയുമ്പോൾ ഒരു ലക്ഷം രൂപ സറണ്ടർ ബെനിഫിറ്റ് ആയി ലഭിക്കുന്നു.
നമുക്ക് ഉദാഹരണസഹിതം കണക്കുകൂട്ടി നോക്കാം
ആദ്യത്തെ വർഷത്തെ ആയിരം രൂപ വീതം മാസാമാസം ഉള്ള നിക്ഷേപം
1000*12 = 12000
അങ്ങനെ ഓരോ വർഷവും ഒരാൾ മൊത്തത്തിൽ 12000 രൂപ നിക്ഷേപിക്കുന്നു.
ഒന്നാം വർഷം 12000
രണ്ടാം വർഷം 12000
മൂന്നാം വർഷം 12000
നാലാം വർഷം 12000
അഞ്ചാം വർഷം 12000
ആറാം വർഷം 12000
ഏഴാം വർഷം 12000
പിന്നീട് എട്ടാം വർഷം മുതൽ 21 വർഷം വരെ അതായത് മൊത്തത്തിൽ 14 വർഷം മാസം ആയിരം രൂപ വീതം പെൻഷനായി ലഭിക്കുന്നു. ഇരുപത്തി ഒന്നാമത്തെ വർഷം അല്ലെങ്കിൽ പെൻഷൻ ലഭിക്കുന്ന പതിനാലാമത്തെ വർഷത്തിനു ശേഷം ഇതുവരെ ലഭിച്ച പെൻഷൻ കൂടാതെ ഒരു ലക്ഷം രൂപ സറണ്ടർ ബെനിഫിറ്റ് കൂടി ലഭിക്കുന്നു.
ഇങ്ങനെ വെറും ഏഴ് വർഷം മാത്രം നിക്ഷേപം നടത്തിയ ശേഷം 14 വർഷത്തോളം പെൻഷൻ ലഭിക്കുന്ന പദ്ധതി ഈ ക്രെഡിറ്റ് സൊസൈറ്റിക്ക് മാത്രമേയുള്ളൂ.
നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരാൾക്ക് പെൻഷൻ ലഭിക്കാൻ മാസാമാസമോ വർഷാവർഷമോ നിക്ഷേപം നടത്താം. നിക്ഷേപം നടത്തുന്നത് എങ്ങനെയാണാവോ അതെ രീതിയിൽ ആയിരിക്കും പെൻഷനും ലഭിക്കുക.
ഉദാഹരണത്തിന് മാസാമാസം 1000 രൂപ നിക്ഷേപിക്കാതെ ഓരോ വർഷവും 12000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കിൽ അയാൾക്ക് എട്ടാം വർഷം തൊട്ട് വർഷാവർഷം ആയിരിക്കും പെൻഷൻ ലഭിച്ചു തുടങ്ങുക.
കൂടാതെ പെൻഷൻ ലഭിക്കുന്ന കാലയളവിൽ 14 വർഷത്തിനിടയ്ക്ക് എപ്പോഴെങ്കിലും ഒരു ലക്ഷം രൂപ സറണ്ടർ ബെനിഫിറ്റ് വാങ്ങിക്കുക യാണെങ്കിൽ ആ വർഷം തൊട്ട് അയാൾക്ക് പെൻഷൻ ലഭിക്കുന്നതല്ല.
ഉദാഹരണത്തിന് പെൻഷൻ ലഭിക്കുന്ന അഞ്ചാം വർഷം ഒരാൾ സറണ്ടർ ബെനിഫിറ്റ് ഒരു ലക്ഷം പിൻവലിക്കുകയാണെങ്കിൽ ആ വർഷം തൊട്ട് പെൻഷൻ ലഭിക്കില്ല
ഇന്ത്യൻ കോ - ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയെ കുറിച്ചറിയാം
മൾട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ആക്റ്റ് 51/ 1084 അനുസരിച്ച് കേന്ദ്ര ഗവൺമെന് ന്റെ കാർഷിക മന്ത്രാലയത്തിനു കീഴിൽ MSCSI CR 77 198 രജിസ്ട്രേഷൻ നമ്പർ പ്രകാരം 19 മുതൽ ബാംഗ്ലൂർ ആസ്ഥാനമായി ഇൻഫന്ററി റോഡ്, ഗണേഷ് ടവർ 1 ഫ്ളോർ എന്ന വിലാസ ത്തിൽ പ്രവർത്തിച്ചുവരുന്നു. കർണ്ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ പോണ്ടിച്ചേരിയിലും സിൽവാസയിലുമായി ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിക്ക് 80ൽ പരം ബ്രാഞ്ചുകളുണ്ട്. (30-06-2021 വരെ)
കേന്ദ്ര സഹകരണ രജിസ്ട്രാറിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി 2002 ലെ അമന്റ്മെന്റ് ആക്റ്റ് പ്രകാരം പ്രവർത്തിച്ചുവരുന്നു. ബൈലോ അനുസരിച്ച് ഇന്ത്യൻ കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ചെയ്യുന്നത് ബാങ്കിംഗ് ബിസിനസ് മാത്രമാണ്. പക്ഷേ സേവനങ്ങൾ സൊസൈറ്റിയും ഓഹരി ഉടമകൾക്ക് മാത്രമായി നിജപ്പെടുത്തി യിരിക്കുന്നു. നിലവിൽ സൊസൈറ്റി ഓഹരി ഉടമകളുടെ പരിചയപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഒരു വ്യക്തിക്ക് ഓഹരി ലഭിക്കുകയുള്ളു.
തിരുവനന്തപുരം, അടൂർ, തിരുവല്ല, കോട്ടയം, ചേർത്തല, തൊടുപുഴ, കട്ടപ്പന, പാലാരിവട്ടം, വടക്കൻ പറവൂർ, തൃശ്ശൂർ, പാലക്കാട് , മഞ്ചേരി, കോഴിക്കോട്, മാനന്തവാടി, വടകര, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവടങ്ങളിൽ ആണ് കേരളത്തിൽ ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ഉള്ളത്.
Share your comments