കർഷകർക്ക് മിനിമം താങ്ങു വില നിശ്ചയിക്കുന്നതിനും ,ധാന്യവിളകളും എണ്ണക്കുരുവും സംഭരിക്കുന്നതിനും പുതിയ പദ്ധതിക്കു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. പ്രധാനമന്ത്രി അന്നദാതാ മൗല്യാ സംരക്ഷൺ അഭിയാൻ എന്നപേരിലാണ് പദ്ധതി നടപ്പിലാക്കുക.ഇതിൻ്റെ കീഴിൽ മൂന്നു സംഭരണ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
നിലവിലുള്ള താങ്ങുവില പദ്ധതി പുതുതായി രൂപം നൽകിയ വിലക്കുറവ് പരിഹാര പദ്ധതി ,സ്വകാര്യ ശേഖരണ സംവരണ പദ്ധതി (പി .പി എസ് .എസ്)എന്നിവയാണ് സംസ്ഥാനങ്ങളുടെ സഹകരത്തോടെ നടപ്പാക്കുക .രണ്ടു വർഷത്തേക്ക് 15,053 കോടി രൂപ ഇതിനായി വകയിരുത്തി.സംസ്ഥാന സർക്കാർ വിപണിയിലിടപെടുമ്പോഴും ,വിപണിവില താങ്ങ് വിലയേക്കാൾ താഴെ പോകുമ്പോഴും പരമാവധി സർവിസ് ചാർജ് ശതമാനമായിരിക്കും . സംഭരണത്തിന് സ്വകാര്യ മേഖലയ്ക്ക് അനുമതിനൽകാനും യോഗം തീരുമാനിച്ചു
22 ധാന്യങ്ങൾക്ക് താങ്ങുവില പദ്ധതിയുടെ പ്രയോജനം ലഭിക്കും.ആദ്യഘട്ടമെന്ന നിലയിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കുംപദ്ധതി നടപ്പിലാക്കുക.ഭക്ഷ്യ പൊതു വിതരണ മന്ത്രാലയത്തിന് കീഴിൽ നെല്ല് ഗോതമ്പു ധന്യ വർഗങ്ങൾ ടെക് സ്റ്റൈൽ മന്ത്രാലയത്തിന് കീഴിൽ പരുത്തി,ചണം എന്നിവയുടെയും താങ്ങുവില പദ്ധതി തുടരും.
Share your comments