കിസാൻ ക്രെഡിറ്റ് കാർഡ് (പരിഷ്കരിച്ച കെ സി സി)
സ്വന്തം ഭൂമിയിലോ പാട്ട ഭൂമിയിലോ കൃഷി ചെയ്യുന്ന 18 വയസ്സു മുതൽ 70 വയസ്സു വരെയുള്ള എല്ലാ കർഷകർക്കും കൂട്ടുകൃഷി ചെയ്യുന്നവർക്കും SGHS, JLGS എന്നിവർക്കെല്ലാം കെ സി സി വായ്പ ലഭ്യമാണ്.
കെ സി സി വായ്പ തുക
കൃഷി ചെയ്യുന്ന വിള സ്ഥലത്തിന്റെ വിസ്തീർണ്ണം കൃഷി എന്നിവയുടെ അടിസ്ഥാനത്തിലുള്ള അംഗീകരിച്ച വായ്പാപരിധിയോടൊപ്പം 10% വിളവെടുപ്പിന് ശേഷമുള്ള മറ്റുചിലവുകൾ കർഷകരുടെ വ്യക്തിഗത ചെലവുകൾ മുതലായവയും വായ്പാ പരിധിയുടെ 20% വരെ കാർഷിക ഉപകരണങ്ങൾ വാങ്ങാനും റിപ്പയറിംങിനുള്ള ചെലവുകൾ, വിള ഇൻഷുറൻസ്, ആക്സിഡന്റ് ഇൻഷുറൻസ്, അസറ്റ് ഇൻഷുറൻസ് ചെലവുകൾ എന്നിവയും വായ്പയായി ലഭിക്കും.
പ്രധാന മന്ത്രി സുരക്ഷാ ഭീമ യോജന (PMSBY)
വെറും 20 രൂപ വാർഷിക പ്രീമിയത്തിൽ 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്.
18 മുതൽ 70 വയസ്സുവരെ പ്രായമുള്ള എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ചേരാം
ഇൻഷുറൻസിൽ അപകടം മൂലമുള്ള സ്ഥിരമായ അംഗവൈകല്യം ഉൾപ്പെടുന്നു.
പ്രീമിയം തുകയ്ക്ക് അക്കൗണ്ട് ഉടമയുടെ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ബാങ്ക് മുഖേന ഓട്ടോ ഡെബിറ്റ് സൗകര്യം.
പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന (PMJJBY)
വെറും 436 രൂപ വാർഷിക പ്രീമിയത്തിൽ 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്.
18 മുതൽ 50 വയസ്സുവരെ പ്രായമുള്ള എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ചേരാം
പ്രീമിയം തുകയ്ക്ക് അക്കൗ് ഉടമയുടെ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ബാങ്ക് മുഖേന ഓട്ടോ ഡെബിറ്റ് സൗകര്യം.
അടൽ പെൻഷൻ യോജന (APY)
1000 രൂപ മുതൽ 5000 രൂപ വരെ പ്രതിമാസ പെൻഷൻ
18 വയസ്സു മുതൽ 40 വയസ്സു വരെയുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ ചേരാം.
60 വയസ്സു മുതൽ പെൻഷൻ
കാലശേഷം നോമിനിക്ക് തുടർ പെൻഷൻ
അവകാശിക്ക് പെൻഷൻ നിക്ഷേപ തുക പരമാവധി 8.50 ലക്ഷം രൂപ വരെ ലഭിക്കും
പ്രീമിയം 3 മാസത്തിലൊരിക്കലും 6 മാസത്തിലൊരിക്കലും അടക്കാൻ സൗകര്യം
Share your comments