നാരുകളുടെ കൂട്ടത്തില്‍ തന്നെ ഏറ്റവും ആരോഗ്യകരമായ റെസിസ്റ്റന്റ് സ്റ്റാര്‍ച്ചാണ് ഈ ഗോതമ്പില്‍ അടങ്ങിയിരിക്കുന്നത്. ടൈപ്പ് 2 പ്രമേഹം, വന്‍കുടലിലെ ക്യാന്‍സര്‍ തുടങ്ങിയവയെ പ്രതിരോധിക്കാനും, ദഹനസംവിധാനത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നതാണ് റെസിസ്റ്റന്റ് സ്റ്റാര്‍ച്ച്. സാധാരണ ഭക്ഷണവസ്തുക്കള്‍ പ്രധാനമായും ചെറുകുടലില്‍ വച്ചാണ് ദഹനം നടക്കുന്നതെങ്കില്‍, ഈ സ്റ്റാര്ച്ച് വന്‍കുടല്‍ വരെയെത്തുകയും, അവിടെ വച്ച് വിഘടിക്കുകയും ചെയ്യും. ഇതിലൂടെ ഗോതമ്പില്‍ നിന്ന് ഗ്ലൂക്കോസ് രക്തത്തിലേക്കെത്തുന്നതിൻ്റെ വേഗത കുറയും.
ഓസ്‌ട്രേലിയയിലെ ദേശീയ ശാസ്ത്ര ഗവേഷണ കേന്ദ്രമായ CSIROയും, ഫ്രഞ്ച് കമ്പനിയായ ലിമാഗ്രൈന്‍ സിറിയല്‍സ് ഇന്‍ഗ്രേഡിയന്റ്‌സും, ഗ്രെയിന്‍സ് റിസര്‍ച്ച് ആൻ്റെ ഡെവലൊപ്മെൻറ്റ് കോര്‍പ്പറേഷനും സംയുക്തമായി രൂപീകരിച്ച ഒരു കമ്പനിയാണ് ഈ ഗോതമ്പ് വികസിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലാണ് ഈ ഗോതമ്പ് ആദ്യമായി വിപണിയിലെത്തിക്കുന്നത്. ഓസ്‌ട്രേലിയയിലും അധികം വൈകാതെ ഈ ഗോതമ്പ് വിപണിയിലെത്തിക്കും. ഇന്ത്യയിലും വിപണനം നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. 50 മില്യൺ പ്രമേഹ രോഗികളുള്ള ഇന്ത്യയിൽ ഇത് വളരെ ഫലം ചെയ്യും.
Share your comments