നാഷണൽ ടെസ്റ്റിംഗ് ഏജൻസി / നാഷണൽ ഹോർട്ടികൾച്ചർ ബോർഡിലെ NHB ഡെപ്യൂട്ടി ഡയറക്ടർ, സീനിയർ ഹോർട്ടികൾച്ചർ ഓഫീസർ എന്നി തസ്തികകളിലെ നിയമനത്തിനായുള്ള വിജ്ഞാപനം NHB-യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആകെ 44 ഒഴിവുകളാണുള്ളത്.
അവസാന തീയതി
ഉദ്യോഗാർത്ഥികൾക്ക് 5 ജനുവരി 2024 വരെ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ NHB ഡെപ്യൂട്ടി ഡയറക്ടർ, സീനിയർ ഹോർട്ടികൾച്ചർ ഓഫീസർ റിക്രൂട്ട്‌മെന്റ് 2023-ന്റെ പൂർണ്ണ വിവരങ്ങൾ വായിച്ചുമനസ്സിലാക്കേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കേരള പിഎസ്‌സി നിയമന വിജ്ഞാപനം 2023: അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
ഡെപ്യൂട്ടി ഡയറക്ടർ - ഹോർട്ടികൾച്ചർ / അഗ്രികൾച്ചർ / പോസ്റ്റ്-ഹാർവെസ്റ്റ് ടെക്നോളജി / അഗ്രികൾച്ചർ ഇക്കണോമിക്സ് / അഗ്രികൾച്ചർ എഞ്ചിനീയറിംഗ് / പോസ്റ്റ്-ഹാർവെസ്റ്റ് മാനേജ്മെന്റ് / ഫുഡ് ടെക്നോളജി / ഫുഡ് സയൻസ് എന്നിവയിൽ 5 വർഷത്തെ പരിചയമുള്ള ബിരുദധാരികൾക്ക് ഈ റിക്രൂട്ട്മെന്റിന് അർഹതയുണ്ട്.
സീനിയർ ഹോർട്ടികൾച്ചർ ഓഫീസർ - ഹോർട്ടികൾച്ചർ / അഗ്രികൾച്ചർ / പോസ്റ്റ്-ഹാർവെസ്റ്റ് ടെക്നോളജി / അഗ്രികൾച്ചർ ഇക്കണോമിക്സ് / അഗ്രികൾച്ചർ എഞ്ചിനീയറിംഗ് / പോസ്റ്റ്-ഹാർവെസ്റ്റ് മാനേജ്മെന്റ് / ഫുഡ് ടെക്നോളജി / ഫുഡ് സയൻസ് എന്നിവയിൽ ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ റിക്രൂട്ട്മെന്റിന് അർഹതയുണ്ട്.
പ്രായപരിധി
സീനിയർ ഹോർട്ടികൾച്ചർ ഓഫീസർ: പരമാവധി - 30 വർഷം
ഡെപ്യൂട്ടി ഡയറക്ടർ: പരമാവധി - 40 വർഷം
പ്രായത്തിൽ ഇളവ്: നിയമങ്ങൾ അനുസരിച്ച് ലഭിക്കും
അപേക്ഷകൾ അയക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾക്ക് https://nhbrec.ntaonline.in/ വഴിയോ നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് NHB യുടെ ഔദ്യോഗിക സൈറ്റ് വഴിയോ 5 ജനുവരി 2024-ന് മുമ്പ് അപേക്ഷിക്കാം.
Share your comments