Kollam: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 'ഞങ്ങളും കൃഷിയിലേക്ക് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് മാതൃക കൃഷിത്തോട്ടം' പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കര്‍ഷക ഗ്രൂപ്പുകള്‍, കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ എന്നിവയിലൂടെ കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുക. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയും വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട കര്‍ഷക സംഘങ്ങള്‍ക്ക് സൗജന്യമായി നടീല്‍ വസ്തുക്കളും വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബെന്‍സി ടീച്ചര്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജാ രാജ്, കെ എം റെജി, അനില്‍കുമാര്‍, സിനി ജോസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ ജി സന്തോഷ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kollam: Block Panchayat President K Harshakumar has inaugurated the project 'Njangalum Krishiyilekk", a model farm for farmer groups' included in the 2022-23 annual plan of Vettikavala Block Panchayat.
Increase agricultural production through block panchayat-based farmer groups and Kudumbashree farmer groups. The aim of the project is to promote organic farming and help produce non-toxic vegetables. Free planting materials were also distributed to selected farmer groups.
The program held at the Block Panchayat Conference Hall was chaired by the Chairperson of the Standing Committee on Development, Bensi Teacher. Block Panchayat members Girija Raj, KM Regi, Anilkumar, Sini Jose, Assistant Director of Agriculture AG Santhosh, public representatives, officials etc. participated.
Share your comments