1. സംസ്ഥാനത്തെ റേഷൻ കടകൾ വിപുലീകരിച്ച് കൂടുതൽ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോർ പദ്ധതിയ്ക്ക് മെയ് 14 മുതൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ തൃശ്ശൂരിൽ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. ആദ്യഘട്ടത്തിൽ 108 റേഷൻ കടകളെയാണ് മാറ്റുന്നത്. മിനി ബാങ്കിംഗ് സംവിധാനം, ഇലക്ട്രിസിറ്റി - വാട്ടർ ബിൽ, എന്നിങ്ങനെ അടയ്ക്കാൻ കഴിയുന്ന യൂട്ടിലിട്ടി പെയ്മെൻ്റ്, 5 കിലോ തൂക്കമുള്ള LPG സിലിണ്ടറുകൾ മിതമായ വിലയ്ക്കും കൂടാതെ ശബരി മിൽമാ ഉത്പ്പന്നങ്ങളും ഇവിടെ നിന്ന് ലഭിക്കും.
2. 2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് വേണ്ടി കേരളം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളിൽ താൽപര്യമറിച്ച് ലോകബാങ്ക് പ്രതിനിധികൾ. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ആറ് മുൻഗണനാ പദ്ധതികളിൽ ലോകബാങ്ക് താൽപര്യമറിച്ചിരിക്കുന്നത്. ലോക ബാങ്ക് സൗത്ത് ഏഷ്യന്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്സര്‍, ഇന്ത്യ ഡയറക്ടര്‍ അഗസ്റ്റിറ്റാനോ കൊയ്മെ എന്നീവരാണ് കൂടിക്കാഴ്ച്ച നടത്തിയത്. പ്രസ്തുത മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് സാധ്യതകൾ പരിശോധിക്കുമെന്ന് ലോകബാങ്ക് പ്രതിനിധികൾ അറിയിച്ചു.
3. ക്ഷീര വികസന വകുപ്പിന്റെയും മിൽമയുടെയും ധന സഹായത്തോടെ വാകയാട് ക്ഷീര സംഘം നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ബാലുശ്ശേരി എം എൽ എ സച്ചിൻദേവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്. മണി ബി എം സി ഉദ്ഘാടനം നിർവഹിച്ചു.
4. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിലെ പയ്യക്കറി വിളവെടുപ്പ് പറവൂർ കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ ശശി മേനോൻ ഉദ്ഘാടനം ചെയ്തു.
5. കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ബുധനാഴ്ച്ചയോടെ മഴ സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ്, എന്നാൽ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല. എന്നിരുന്നാലും കാറ്റിന് സാധ്യതയുള്ളിനാൽ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Share your comments