സുഭിക്ഷകേരളം (Subhiksha Kerala)( പദ്ധതിയുടെ ഭാഗമായിതരിശുനിലകൃഷി ഉൾപ്പെടെയുളള കാർഷിക പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുകയാണ്. തരിശുനില കൃഷിയ്ക്കും മറ്റു നൂതന പദ്ധതികൾക്കും വേണ്ടിയുളള പദ്ധതി രൂപീകരണ ശില്പശാലയും പല കേന്ദ്രങ്ങളിലും നടത്തുകയാണ്. ഇതിനുവേണ്ട കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക കർഷക സഭകളും ഞാറ്റുവേല ചന്തകളും സുരക്ഷാ മാനദണ്ഡങ്ങളോടെ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണെന്ന് കൃഷി മന്ത്രി വി. എസ് സുനിൽകുമാർ അിറയിച്ചു. തിരുവാതിര ഞാറ്റുവേല അവസാനിക്കുന്ന ദിവസം വരെ (ജൂലൈ 4)യാണ് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കർഷകസഭകളും ഞാറ്റുവേല ചന്തകളും സംഘടിപ്പിക്കുക.
ഗുണമേന്മയുളള നടീല്‍വസ്തുക്കള്‍, കൃഷിക്ക് അനുയോജ്യമായ സമയത്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, കാര്‍ഷികരംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, കര്‍ഷകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ടുളള സുതാര്യമായ ആസൂത്രണ പ്രക്രിയയിലേക്ക് പഞ്ചാത്തലം സൃഷ്ടിക്കുക, കാര്‍ഷികമേഖലയിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയവയാണ് കാര്‍ഷിക സഭകളും ഞാറ്റുവേല ചന്തകളും കൊണ്ട ഉദ്ദേശിക്കുന്നത്. ഇത്തവണ തിരുവാതിര ഞാറ്റുവേല ജൂണ്‍ 21 മുതല്‍ ജൂലൈ 4 വരെയാണ്.Njattuvela market and Karshaka sabha will be conducted with safety standards.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സംസ്ഥാനത്ത് പരക്കെ മഴ, ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു; യെല്ലോ അലർട്ട് സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Share your comments