![NK Kurian has been awarded the country's highest agricultural award](https://kjmal.b-cdn.net/media/48640/kurian.jpg)
രാജ്യത്തെ പ്രമുഖ കാര്‍ഷിക ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎആര്‍ഐ-IARI) ഏര്‍പ്പെടുത്തിയ ഇന്നവേറ്റിവ് ഫാര്‍മര്‍ അവാര്‍ഡ് 2024 ന് മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍ കെ കുര്യൻ അർഹനായി.
മാര്‍ച്ച് ഒന്നിനാണ് പുരസ്‌കാരം നല്‍കുക.
1905 മുതല്‍ ബിഹാറിലെ പുസ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗവേഷണ സ്ഥാപനമാണ് ഐഎആര്‍ഐ.
രാജ്യത്തെ ഉന്നത കാര്‍ഷിക പുരസ്‌കാരങ്ങളിലൊന്നായി കരുതപ്പെടുന്ന ഈ അവാർഡിനാണ് കേരളത്തില്‍ നിന്ന് കുര്യച്ചൻ അര്‍ഹനായത്.
എന്‍ കെ കുര്യൻ്റെ ഉടമസ്ഥതയില്‍ കോട്ടയം കടുത്തുരുത്തിയില്‍ പ്രവർത്തിക്കുന്ന മാംഗോ മെഡോസ് ലോകത്തെ ആദ്യ അഗ്രിക്കള്‍ച്ചറല്‍ തീം പാര്‍ക്കാണ്.
30 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മാംഗോ മെഡോസ് പാര്‍ക്കില്‍ 4500 ഇനങ്ങളില്‍ പെട്ട സസ്യങ്ങളും മരങ്ങളുമുണ്ട്.
Share your comments