മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് ആശ്വസമായി വെറ്റിനറി ആശുപത്രികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിളക്കണയാത്ത മൃഗാശുപത്രികളായി മാറുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16.10.2020 ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും. തിരുവനന്തപുരം ജില്ലയിലെ വെറ്ററിനറി പോളിക്ലിനിക്കുകളായ നെടുമങ്ങാട്, പാറശ്ശാല, വെറ്ററിനറി ആശുപത്രിയായ ആറ്റിങ്ങൽ എന്നീ സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തിൽ പദ്ധതിയിലേക്ക് മാറുന്നത്.Nedumangad and Parassala Veterinary Polyclinics in Thiruvananthapuram District and Attingal Veterinary Hospital will be shifted to the project in the first phase.
പാറശ്ശാല വെറ്റനറി പോളിക്ലിനിക്കിന്റെ പ്രവർത്തനോദ്ഘാടനം വൈകിട്ട് അഞ്ചിന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിക്കും, നെടുമങ്ങാട് വെറ്ററിനറി പോളിക്ലിനിക്കിന്റെ പ്രവർത്തനോദ്ഘാടനം പോളിക്ലിനിക്കിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ സി.ദിവാകരൻ എം.എൽ.എ നിർവഹിക്കും. ആറ്റിങ്ങൽ വെറ്ററിനറി ഹോസ്പിറ്റലിന്റെ 24 മണിക്കൂർ പ്രവർത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിക്കും. ബി.സത്യൻ എം.എൽ.എ അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി. മുഖ്യാതിഥിയാകും.
ഒരു സീനിയർ വെറ്ററിനറി സർജ്ജന്റെ നേതൃത്വത്തിൽ മൂന്നു ഡോക്ടർമാരും രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും മറ്റു അനുബന്ധ ജീവനക്കാരുമായി 24 മണിക്കൂറും പ്രവർത്തിക്കും. വകുപ്പിലെ തന്നെ തസ്തികകൾ പുനർവിന്യാസം നടത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:അരുമ മൃഗങ്ങൾക്കായ് ഹൈടെക് മൊബൈൽ മൃഗാശുപത്രി
#Live stock#Poultry#Krishi#Agri#Kerala
Share your comments