നമ്മുടെ രാജ്യത്ത് ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നു വളയുന്നവർ ഏറെയാണ്.എന്നാൽ നമ്മളിൽ പലരും ഭക്ഷണം കഴിച്ച ശേഷം ബാക്കി വയ്ക്കുന്നത് ഒരു പതിവാണ്.അത് ഭക്ഷണം കിട്ടാത്തവന് നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവർ തന്നെ വിരളമാവും.എന്നാൽ നോര്‍വെയിലെ ആളുകള്‍ അവരുടെ ബാക്കി വരുന്ന ഭക്ഷണം ചെയ്യുന്ന രീതി മറ്റു രാജ്യങ്ങള്‍ക്കും മാതൃകാപരമാണ്.
നോര്‍വെയിലെ മിക്ക വീടുകളിലും സ്വന്തം ആവശ്യം കഴിഞ്ഞ് ബാക്കിയാകുന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി മറ്റു ഭക്ഷണസാധനങ്ങളും ഒരു കവറിലാക്കി വീടിനു മുമ്പിലെ.ഗേറ്റിലോ വേലിയിലിലോ തൂക്കി വെയ്ക്കുകയാണ് ചെയ്യുന്നത്.ഈ കവറുകള്‍ ആവശ്യക്കാര്‍ അനുവാദം കൂടാതെ തന്നെ എടുത്തു കൊണ്ടുപോകാവുന്നതുമാണ്.തികച്ചും മാതൃകാപരമായ പ്രവര്‍ത്തിയാണ് നോര്‍വെയിലെ ഓരോ കുടുംബത്തിന്റേതും. തങ്ങൾ കൃഷി ചെയ്തു കിട്ടായ അധിക വിളവ് അല്ലെങ്കിൽ ആവശ്യം കഴിഞ്ഞ് അധികം വരുന്ന ആപ്പിൾ ഉൾപ്പടെ ഉള്ള പഴങ്ങൾ, ഫലവർഗ്ഗങ്ങൾ എന്നിവ മറ്റുള്ളവർക്ക് കൂടി
പങ്കു വയ്ക്കുന്ന അഭിനന്ദാര്‍ഹമായ നോര്‍വെയുടെ രീതി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Share your comments