ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം
തെക്കന്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്ന കാലവര്‍ഷക്കെടുതിയോടനുബന്ധിച്ച് ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കാലവര്‍ഷക്കെടുതി മൂലം കര്‍ഷകര്‍ക്കു നേരിടുന്ന നഷ്ടങ്ങള്‍ യഥാസമയം പ്രാദേശിക തലത്തില്‍ മൃഗാശുപത്രികളില്‍ അറിയിക്കണം. കര്‍ഷകര്‍ക്ക് കണ്‍ട്രോള്‍ റൂമുമായി നേരിട്ടും ബന്ധപ്പെടാം. ഫോണ്‍: 0481 2564623
CN Remya Chittettu Kottayam, #KrishiJagran
മൃഗസംരക്ഷണവകുപ്പിന്റെ കണ്‍ട്രോള്‍ റൂം
കാലവര്‍ഷക്കെടുതി മൂലം മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരുടെ പ്രശനങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കൈക്കൊള്ളുന്നതിന് നടപടികള്‍ ഏകോപിപ്പക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍: 0471-2302643, 9496812535.
ഒരു ലക്ഷം വൃക്ഷത്തൈ : നഴ്സറിക്കു തുടക്കം
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം വൃക്ഷ ത്തൈ ഉൽപ്പാദിപ്പിക്കുന്ന നഴ്സറിയുടെ പ്രവർത്തനം ആരംഭിച്ചു. പ്രസിഡന്റ് ജയ സോമൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷാജി മാധവൻ പഞ്ചായത്ത് പ്രസിഡൻറ് രഞ്ചി കുര്യൻ എന്നിവർ പങ്കെടുത്തു.
Share your comments