ക്ഷീരവികസന പദ്ധതികള്‍ക്ക് അപേക്ഷിക്കാം
പത്തനംതിട്ട : ക്ഷീരവികസന വകുപ്പിന്‍റെ എംഎസ്ഡിപി പദ്ധതി പ്രകാരം ക്ഷീരവികസന യൂണിറ്റ് മുഖേന ഒരു പശു, രണ്ട് പശു, 10 പശു, അഞ്ച് കിടാരി, 10 കിടാരി എന്നിവയുടെ യൂണിറ്റുകള്‍, അവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം, കാലിത്തൊഴുത്ത് നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഈ മാസം 30ന് മുമ്പ് അതത് ബ്ലോക്ക് ക്ഷീരവികസന യൂണിറ്റി ല്‍ ലഭിക്കണം. ഫോണ്‍: 0468 2223711.
മുട്ടക്കോഴി വിതരണം
പത്തനംതിട്ട :അത്യുത്പാദന ശേഷിയുള്ള 48 ദിവസം പ്രായമുള്ള സങ്കരയിനം മുട്ടക്കോഴി കുഞ്ഞുങ്ങളെ കോഴി ഒന്നിന് 100 രൂപ നിരക്കില്‍ ഈ മാസം 11ന് രാവിലെ 10ന് ജില്ലാ മൃഗാശുപത്രിയില്‍ വിതരണം ചെയ്യും.
ക്ഷീരവികസനം: കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
എറണാകുളം: ക്ഷീരവികസന വകുപ്പ് എറണാകുളം ജില്ല വാര്‍ഷിക പദ്ധതി 2018 - 19 പ്രകാരം തീറ്റപ്പുല്‍കൃഷി, മില്‍ക്ക്‌ഷെഡ് ഡെവലപ്‌മെന്റ് എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ താത്പര്യമുള്ള കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
എറണാകുളം: തീറ്റപ്പുല്‍ കൃഷി, അസോള കൃഷി, ഒരു പശുയൂണിറ്റ്, രണ്ട് പശുയൂണിറ്റ്, അഞ്ച് പശുയൂണിറ്റ്, പത്ത് പശുയൂണിറ്റ്, അഞ്ച് കിടാരി യൂണിറ്റ്, പത്ത് കിടാരി യൂണിറ്റ് എന്നീ പദ്ധതികള്‍ക്ക് ആണ് ധനസഹായം അനുവദിക്കുക. കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം, നിലവിലുള്ള ഡയറി യൂണിറ്റുകള്‍ക്കുള്ള ആവശ്യാധിഷ്ടിത ധനസഹായം എന്നീ പദ്ധതികള്‍ക്കും അപേക്ഷ നല്‍കാം.താത്പര്യമുള്ളവര്‍ തങ്ങളുടെ അടുത്ത പ്രദേശത്തുള്ള ക്ഷീര സഹകരണ സംഘങ്ങളിലോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളിലോ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഏപ്രില്‍ 30-നകം സമര്‍പ്പിക്കണം.
വിഷുവിപണിയിലേക്ക് പച്ചക്കറികള്‍ സ്വീകരിക്കുന്നു
കണ്ണൂർ : കാര്‍ഷിക വികസന വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, കുടുംബശ്രീ, വി എം സി കെ എന്നിവയുടെ സഹകരണത്തോടെ 'വിഷുക്കണി 2018' എന്ന പേരില്‍ നടത്തുന്ന വിഷുവിപണിയിലേക്ക് പച്ചക്കറികള്‍ സ്വീകരിക്കുന്നു. നാടന്‍ പച്ചക്കറികളും നല്ല രീതിയില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളും നല്‍കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ അതാത് കൃഷിഭവനുകളെ ഏപ്രില്‍ 11 ന് മുമ്പായി വിവരം അറിയിക്കേണ്ടതാണ്. വിപണിയിലെ സംഭരണ വിലയേക്കാള്‍ 10 മുതല്‍ 20 ശതമാനം വരെ അധിക വില നല്‍കിയാണ് പച്ചക്കറികള്‍ക്ക് സംഭരിക്കുന്നത്.
എലൈറ്റ് ട്രെയിനിംഗ് പദ്ധതിയിലേക്ക്
Share your comments