കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനമൊട്ടാകെ കനത്ത മഴയും, കാറ്റുമുണ്ട്. തന്മൂലം കരുണാപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ കൃഷിനാശം ഉണ്ടാകുന്ന പക്ഷം കർഷകർ അത് കൃഷിഭവനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കർഷകന്റെ പേര്, വീട്ടു പേര്, മേൽവിലാസം, വാർഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങൾക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ) എടുത്ത് 9383471035 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ അയക്കുക.
കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ ആദ്യമായി AIMS പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി https://www.aims.kerala.gov.in/home എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.
https://youtu.be/PwW6_hDvriY
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കർഷകർ ആരും തന്നെ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് കൃഷിഭവനിൽ ഇപ്പോൾ വരേണ്ടതില്ല. കാർഷിക സംബന്ധമായ എന്ത് സംശയ നിവാരണത്തിനും കൃഷി ഓഫീസറുമായി മേൽപ്പറഞ്ഞ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
No farmers have to come to Krishi Bhavan now due to natural calamities as lockdown norms exist. The Agriculture Officer can be contacted on the above number for any queries related to agriculture.
എല്ലാവരും സുരക്ഷിതരായി അവരവരുടെ വീടുകളിൽ തന്നെ കഴിയുക. സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും അനുസരിക്കുക. കോവിഡ് / ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കുക.
കൃഷി ഓഫീസർ, കരുണാപുരം
Share your comments