ആധാർ കാർഡിലെ ഫോട്ടോകളെ കുറിച്ച് മിക്ക ആളുകൾക്കും ആവലാതിയാണ്. തൻറെ ഫോട്ടോ തന്നെയാണെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് ചിലരുടെ പരാതി.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നായ ആധാർ കാർഡിലെ ഉപഭോക്താക്കളുടെ ഈ പരാതികൾ തീർക്കാനായി ഇപ്പോൾ ആധാർ കാർഡിലെ ഫോട്ടോ മാറ്റാമെന്ന സിസ്റ്റം വന്നിരിക്കുന്നു. പേര് ഉൾപ്പടെയുള്ള വിശദാംശങ്ങൾ മാറ്റുന്നതുപോലെ ഫോട്ടോ മാറ്റുന്നതും വളരെ എളുപ്പമാണ്. ഇതിനായി അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിച്ചാൽ മതി.
ഇവിടെനിന്ന് ആധാർ എക്സിക്യൂട്ടീവിന്റെ സഹായത്തോടെ ആളുകൾക്ക് ആധാർ കാർഡിലെ ഫോട്ടോ മാറ്റാനാകും. 25 രൂപയും GSTയുമാണ് ഫോട്ടോ മാറ്റുന്നതിന് ചാർജായി ഈടാക്കുക. യുഐഡിഎഐ (uidai) വെബ്സൈറ്റ് വഴി ഫോട്ടോ മാറ്റുന്നതിനുള്ള അഭ്യർത്ഥ സമർപ്പിച്ച് കഴിഞ്ഞാൽ കാർഡ് ഉടമയ്ക്ക് ഒരു URN നമ്പറും acknowledgement സ്ലിപ്പും ലഭിക്കും. ഇനി ഫോട്ടോ മാറ്റാനുള്ള വഴി നോക്കാം.
- യുഐഡിഎഐ വെബ്സൈറ്റ് uidai.gov.in സന്ദർശിക്കുക.
- ആധാർ എൻറോൾമെന്റ് ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.
- പൂരിപ്പിച്ച ഫോമുമായി അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കുക.
- ഫോമിലെ വിവരങ്ങൾ വച്ച് ആധാർ എക്സിക്യൂട്ടീവ് ബയോ മെട്രിക് വിശദാംശങ്ങൾ ശേഖരിക്കു
- തുടർന്ന് ഫോട്ടോ എടുക്കും.
- ചാർജ് ഈടാക്കിയതിന് ശേഷം സ്ലിപ്പും യുആർഎൻ നമ്പറും നൽകും.
- ഈ യുആർഎൻ ഉപയോഗിച്ച് ആധാർ കാർഡിലെ ഫോട്ടോ മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാം
- ഫോട്ടോ അപ്‌ഡേറ്റ് ചെയ്തതിന് ശേഷം പുതിയ ഫോട്ടോയോടുകൂടിയ ആധാർ കാർഡ് യുഐഡിഎഐ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
- ഫോട്ടോ അപ്‌ഡേറ്റ് ചെയ്തതിന് ശേഷം പുതിയ ഫോട്ടോയോടുകൂടിയ ആധാർ കാർഡ് യുഐഡിഎഐ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
Share your comments