<
  1. News

ഇനി സ്വർണ്ണം വെറുതെ വീട്ടില്‍ വയ്ക്കാതെ അവയില്‍ നിന്ന് പലിശ നേടാം!

സാധാരണയായി ഉപയോഗിക്കാതെ വെറുതെ വെച്ചിരിക്കുന്ന സ്വർണ്ണം വെച്ച് പലിശ നേടാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിച്ചാണ് ഇങ്ങനെ പലിശ നേടാനാവുക.

Meera Sandeep
Sovereign Gold Bond Scheme
Sovereign Gold Bond Scheme

സാധാരണയായി ഉപയോഗിക്കാതെ വെറുതെ വെച്ചിരിക്കുന്ന സ്വർണ്ണം വെച്ച് പലിശ നേടാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിച്ചാണ് ഇങ്ങനെ പലിശ നേടാനാവുക.

മിക്ക ആള്‍ക്കാരും ഉപയോഗിക്കാത്ത സ്വര്‍ണ്ണം വീട്ടിലോ അല്ലെങ്കില്‍ ബാങ്ക് ലോക്കറുകളിലോ വെക്കുകയാണ് പതിവ്.  സ്വര്‍ണത്തിന്റെ വില ഉയരുന്നതിന് അനുസരിച്ച് ആസ്തിയുടെ മൂല്യം ഉയരുവാനുള്ള സാധ്യതയുണ്ടെങ്കിലും ഇങ്ങനെ ചെയ്യുമ്പോള്‍ കൈയ്യിലുള്ള സ്വര്‍ണത്തിന്റെ  പരമാവധി നേട്ടം സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരികയാണ് ചെയ്യുന്നത്.

ആര്‍ബിഐയുടെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി

ആര്‍ബിഐയുടെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി ഉപയോഗിച്ച് വീട്ടിൽ വെറുതെ വെച്ചിരിക്കുന്ന സ്വർണ്ണം നിക്ഷേപിച്ച്, അതിലൂടെ മറ്റേതൊരു സ്ഥിര നിക്ഷേപവുമെന്നത് പോലെ പലിശ നിരക്ക് സ്വന്തമാക്കാം. ഈ പദ്ധതിയ്ക്ക് കീഴില്‍ നിക്ഷേപിക്കപ്പെടുന്ന സ്വര്‍ണം അതിന്റെ യഥാര്‍ത്ഥ മൂല്യം തിരികെ നല്‍കുക മാത്രമല്ല മെച്യൂരിറ്റി കാലയളവ് എത്തുമ്പോള്‍ പലിശ നിരക്ക് ഉള്‍പ്പെടെയാണ് തുക തിരികെ ലഭിക്കുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, കോര്‍പറേഷന്‍/ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എച്ച്ഡിഎഫ്്സി ബാങ്ക്, യെസ് ബാങ്ക്, ദേന ബാങ്ക്/ ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ആര്‍ബിഐയുടെ പദ്ധതി പ്രകാരം നിങ്ങള്‍ക്ക് സ്വര്‍ണം നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന ബാങ്കുകള്‍.

നിക്ഷേപം മെച്യൂരിറ്റി എത്തുമ്പോള്‍ വിപണിയില്‍ എത്രയോണോ വില അതിനെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ സ്വര്‍ണത്തിന്റെ വില നിശ്ചയിക്കപ്പെടുന്നത്. നിക്ഷേപിക്കുന്ന സമയത്തെ സ്വര്‍ണ വിലയ്ക്കുമേലായിരിക്കും പലിശ കണക്കാക്കുക. രാജ്യത്തെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള സ്വര്‍ണം ഒരുമിച്ചു കൂട്ടുന്നതു വഴി അത് ഉത്പാദനപരമായ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിച്ചു കൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യം സ്വര്‍ണത്തിന്റെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായാണ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന് സാമ്പത്തീകകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

രാജ്യത്തെ ഏതൊരു വ്യക്തിയ്ക്കും സ്ഥാപനത്തിനും ഈ പദ്ധതിയുടെ ഗുണഭോക്താവ് ആകാം. വ്യക്തികള്‍ക്ക് പങ്കാളിത്ത രീതിയിലും നിക്ഷേപം നടത്താവുന്നതാണ്. ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 10 ഗ്രാം സ്വര്‍ണ വില വരെയാണ്. പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ശ്രദ്ധിയ്ക്കേണ്ട ഒരു കാര്യം, നിക്ഷേപിച്ച സമയത്തെ സ്വര്‍ണത്തിന് സമാനമായ സ്വര്‍ണമായിരിക്കില്ല മെച്യൂരിറ്റി കാലയളവിന് ശേഷം നിക്ഷേപകന്‍ സ്വീകരിക്കുന്നത്.

സ്വർണ്ണം ഭവനം വാഹനം എന്നീ വായ്പകള്‍ എടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം

സ്വർണ്ണം വാങ്ങുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

English Summary: Now you can earn interest by keeping the gold in the bank!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds