<
  1. News

ഇനി ബാങ്കിൽ പോകണ്ട ആപ്പ് വഴി അക്കൗണ്ട് തുറക്കാം

എസ് ബി ഐ ഉപഭോക്താക്കൾക്ക് ബാങ്കിങ് മൊബൈൽ ആപ്ലിക്കേഷനായ യോനോ ഉപയോഗിച്ച് ബാങ്ക് ശാഖകൾ സന്ദർശിക്കാത്ത തന്നെ ഇനി ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ടും ഇന്‍സ്റ്റന്റ് സേവിംഗ്‌സ് അക്കൗണ്ടും തുറക്കാനാകും.

K B Bainda
വീഡിയോ കെ വൈ സി വിജയകരമായി പൂർത്തിയാകുന്നതോടെ അക്കൗണ്ട് യാന്ത്രികമായി തുറക്കും.
വീഡിയോ കെ വൈ സി വിജയകരമായി പൂർത്തിയാകുന്നതോടെ അക്കൗണ്ട് യാന്ത്രികമായി തുറക്കും.

എസ് ബി ഐ ഉപഭോക്താക്കൾക്ക് ബാങ്കിങ് മൊബൈൽ ആപ്ലിക്കേഷനായ യോനോ ഉപയോഗിച്ച് ബാങ്ക് ശാഖകൾ സന്ദർശിക്കാതെ തന്നെ ഇനി ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ടും ഇന്‍സ്റ്റന്റ് സേവിംഗ്‌സ് അക്കൗണ്ടും തുറക്കാനാകും. യോനോ വഴി വീഡിയോ കെ വൈ സി യിലൂടെ അക്കൗണ്ട് തുറക്കാനുള്ള സംവിധാനമാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത്.

കോവിഡ് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യത്തിലാണ് എസ് ബി ഐ ഉപഭോക്താക്കളാക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യുടെ മൊബൈല്‍ ആപ്പ് ആയ 'യോനോ' വഴി രണ്ടുതരം സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുടങ്ങാൻ സംവിധാനം ഒരുക്കിയത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യ എന്നിവയാണ് പുതിയ ഡിജിറ്റൽ ഫങ്ക്ഷന് കരുത്ത് പകരുന്നത് . മുഴുവൻ പ്രക്രിയയും കടലാസു രഹിതവും സമ്പർക്ക രഹിതവുമാണെന്നു എസ് ബി ഐ പറഞ്ഞു.

നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഓൺലൈൻ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാൻ ഇത്തരം സേവനങ്ങൾ അത്യാവശ്യമാണ്. ഉപഭോക്താക്കളുടെ സുരക്ഷ, സാമ്പത്തിക സുരക്ഷ, ചെലവ്, ഫലപ്രാപ്തി എന്നിവ ഇതിലൂടെയുറപ്പിക്കാനാകും.

2017 ൽ ആണ് എസ് ബി ഐ യോനോ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഇതുവരെ 8.0 കോടിയിലധികം പേര് ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. 3.7 കോടിയിലധികം ഉപഭോക്താക്കൾ ആപ്പിൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. യോനോ ക്യാഷ്, യോനോ കൃഷി, യോനോ പി എ പി എൽ എന്നിവയാണ് യോനോവിൽ ലഭിക്കുന്ന മറ്റു സേവനങ്ങൾ.

യോനോ ആപ്പിലൂടെ വീഡിയോ കെ വൈ സി ഉപയോഗിച്ച് അക്കൗണ്ട് തുറക്കാൻ ചെയ്യേണ്ടത്

യോനോ ആപ്പ് ഡൗൺലോഡ് ചെയ്ത് Now to SBI ക്ലിക്ക് ചെയ്യുക.

ഇൻസ്റ്റാ പ്ലസ് സേവിങ്സ് അക്കൗണ്ട് തെരഞ്ഞെടുക്കുക.

തുടർന്ന് ആധാർ ഡീറ്റെയിൽസ് നൽകുക.

കെ വൈ സി പ്രക്രിയ പൂർത്തിയാക്കുന്നതിന് ഒരു വീഡിയോ കാൾ ഷെഡ്യൂൾ ചെയ്യുക.

വീഡിയോ കെ വൈ സി വിജയകരമായി പൂർത്തിയാകുന്നതോടെ അക്കൗണ്ട് യാന്ത്രികമായി തുറക്കും.

English Summary: Now you can open an account through the app that goes to the bank

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds