
കാര്‍ഷിക പമ്പുകള്‍ സോളാറിലേക്കു മാറ്റുന്നതിന് അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡി അനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അനെര്‍ട്ടും കെ.എസ്.ബി.യും കൃഷി വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന സൗരവൈദ്യുതി കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍ വൈദ്യുതി ബില്‍ പൂര്‍ണമായും ഒഴിവാകും.
സോളാറിലൂടെ അധികം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി. ക്കു നല്കുന്നതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനവും ലഭിക്കും. ഒന്നു മുതല്‍ 7.5 എച്ച്.പി. വരെ ശേഷിയുള്ള കാര്‍ഷിക കണക്ഷനില്‍ ഉള്‍പ്പെട്ട പമ്പുകള്‍ക്കാണ് അനൂകുല്യം ലഭിക്കുന്നത്.
www.anert.gov.in അനെര്‍ട്ട് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാമെന്ന് ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 1800 425 1803 ടോള്‍ ഫ്രീ നമ്പറിലും കുന്ദമംഗലം മിനി സിവില്‍ സിവിസ്റ്റേഷനിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അനെര്‍ട്ട് ജില്ലാ കാര്യാലയത്തിലും പ്രദേശത്തെ കൃഷി ഓഫീസിലും ലഭിക്കും.
ഫോണ്‍ 0495 2804411, 9188119411. ഇമെയില്‍ : [email protected].
Share your comments