വർഷങ്ങൾ നീണ്ട പ്രവാസം, ആവശ്യത്തിൽ അധികം സമ്പാദ്യം ഇതെല്ലം ഒരു സാധാരണ മനുഷ്യനെ മടിയനാക്കിയേക്കാം എന്നാൽ നീണ്ട നാൽപ്പതു വർഷത്തെ ഗൾഫ് ജീവിതത്തിനുശേഷം നാട്ടിൽ എത്തി ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറും എന്നപോലെ ജോലിചെയ്യുന്ന അപൂർവങ്ങളിൽ അപൂർവങ്ങളായ വ്യക്തികളിൽ ഒരാളാണ് ചന്ദ്രൻചേട്ടൻ. മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ കൊരേച്ചാലിൽ സ്വന്തമായുള്ള 3 ഏക്കർ പറമ്പിൽ കൃഷിപണി ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്തി മറ്റൊന്നിൽ നിന്നും കിട്ടുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. കൃഷി എന്നും തനിക്ക് താല്പര്യമുള്ള വിഷയമായിരുന്നു എന്ന് ഇദ്ദേഹം.
77 കാലഘട്ടത്തിൽ ഒക്കെ പന്നിയൂർ 1 കുരുമുളക് മുതലായവയെക്കുറിച്ചു ആ നാട്ടിലെ ആളുകൾക്ക് കേട്ടറിവ് പോലും ഇല്ലാതിരുന്ന സമയത്ത് മണ്ണുത്തി കാർഷികസേവകലാശാലയിൽ നിന്ന് ഇവയെല്ലാം കൊണ്ടുവന്നു നട്ടുപിടിപ്പിചിട്ടുന്ഫ് ഇദ്ദേഹം . ഇപ്പോളും കൃഷിയെക്കുറിച്ചു എന്ത് ക്ലാസ്സുണ്ടെങ്കിലും മുടങ്ങാതെ പങ്കെടുക്കും കാർഷിക സർവകലാശാലയിലെ കൃഷി വിദഗ്ധരുടെ അഭിപ്രായം അനുസരിച്ചാണ് കൃഷിരീതികൾ ആവിഷ്കരിക്കുന്നത്. നല്ല വരുമാനം ലഭിച്ചിരുന്ന 1ഏക്കർ റബ്ബർ വെട്ടിക്കളഞ്ഞു പ്രിയപ്പെട്ട സമ്മിശ്ര കൃഷിക്ക് സ്ഥലം കണ്ടെത്തി എന്ന സാഹസം കൂടി ചെയ്തു ഇദ്ദേഹം. ബാക്കിയുള്ള ഒരേക്കർ പറമ്പിലെ റബര് വെട്ടുന്നതും പാൽ മെഷീനിൽ ഷീറ്റാക്കി മാറ്റുന്നത് ഇദ്ദേഹം തന്നെയാണ്.
മറ്റത്തൂർ ലേബർ സർവീസ് സൊസൈറ്റി യുടെ സജീവ അംഗമാണ് കദളിവാഴ,;ചെണ്ടുമല്ലി , ഔഷധ സസ്യങ്ങളായ കച്ചോലം, കുറുന്തോട്ടി, ആടലോടകം, കൊടുവേലി എന്നിവ സൊസൈറ്റി ക്കു വേണ്ടി കൃഷിചെയ്യുന്നുണ്ട്. പുറത്തു നിന്ന് പലരും കദളിവാഴയും വിത്തുകളും കൂടുതൽ വിലനല്കാമെന്ന വാഗ്ദാനത്തോടെ വരാറുണ്ടെങ്കിലും സൊസൈടിക്ക് മാത്രമേ കൊടുക്കാറുള്ളൂ എന്ന് ചന്ദ്രൻ ചേട്ടൻ പറയുന്നു. ഔഷധിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം മറ്റത്തൂർ പഞ്ചായത്തിൽ നടത്തുന്ന ഔഷധ സസ്യകൃഷിയിൽ ഒരു പ്രധാന അംഗമാണ് ഇദ്ദേഹം. കഴിഞ്ഞതവണ ആടലോടകം, കച്ചോലം എന്നിവയിൽ നിന്ന് നല്ല വരുമാനം ലഴിക്കുകയു ചെയ്തു. ഔഷധി, ലേബർ സൊസൈറ്റി, ഗ്രാമപഞ്ചായത് തുങ്ങി ധാരാളം അവാർഡുകളും ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്
പ്രവാസം തളർത്താത്ത കർഷകവീര്യം
വർഷങ്ങൾ നീണ്ട പ്രവാസം, ആവശ്യത്തിൽ അധികം സമ്പാദ്യം ഇതെല്ലം ഒരു സാധാരണ മനുഷ്യനെ മടിയനാക്കിയേക്കാം എന്നാൽ നീണ്ട നാൽപ്പതു വർഷത്തെ ഗൾഫ് ജീവിതത്തിനുശേഷം നാട്ടിൽ എത്തി ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറും എന്നപോലെ ജോലിചെയ്യുന്ന അപൂർവങ്ങളിൽ അപൂർവങ്ങളായ വ്യക്തികളിൽ ഒരാളാണ് ചന്ദ്രൻചേട്ടൻ.
Share your comments