 
    കൊച്ചി: പ്രവാസികൾക്കായി താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ എൻആര്‍ഐ ഗോൾഡ് ലോൺ ലഭ്യമാണ്. ഫെഡറൽ ബാങ്ക് ആണ് പ്രത്യേക ലോൺ നൽകുന്നത്.
75 ലക്ഷം രൂപ വരെയാണ് വായ്പ തുക. രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പ തുകയ്ക്ക് ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് ആവശ്യമില്ല.
പ്രോസസ്സിങ് ചാര്‍ജ് ഇല്ല എന്നതും എളുപ്പത്തിൽ ലോൺ ലഭിക്കും എന്നുള്ളതുമാണ് പ്രധാന ആകര്‍ഷണം. തിരിച്ചടവ് കാലാവധി 12 മാസം വരെയാണ്.ലോണിനായി ആര്‍ക്കും ഫെഡറൽ ബാങ്ക് ശാഖകളെ സമീപിക്കാം. ലോൺ ലഭിക്കാൻ പാസ്‌പോർട്ടിൻെറ പകർപ്പിനൊപ്പം അഡ്രസ് പ്രൂഫ് വേണം.
വിലാസം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും നൽകണം. ഇതിന് റേഷൻ കാർഡ് ,ഇലക്ട്രിസിറ്റി ബിൽ, പാസ്‌പോർട്ട് കോപ്പി എന്നിവയിൽ ഏതെങ്കിലും നൽകാം.പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊടുക്കാം.
തവണകളായോ മൊത്തത്തിലോ ലോൺ തുക അടച്ചു തീര്‍ക്കാം എന്നതാണ് മറ്റൊരു ആകര്‍ഷണം. 8.5 ശതമാനം നിരക്കിലാണ് പലിശ.
സ്വര്‍ണത്തിന് പ്രത്യക ഇൻഷുറൻസ് സംരക്ഷണം ഉണ്ടായിരിക്കും സ്വര്‍ണത്തിൻെറ മൂല്യം അനുസരിച്ച് 72 ശതമാനം തുക വരെയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments