<
  1. News

സാറ്റലൈറ്റ് ചിത്രങ്ങൾ ഉപയോഗിച്ച് നെല്ലിന്റെ വിസ്തൃതി പരിശോധിച്ച് ഒഡിഷയിലെ കർഷകർ!

സെൻട്രൽ പൂൾ സ്റ്റോക്കുകൾക്കായി ധാന്യങ്ങൾ സംഭരിക്കാൻ സഹായിക്കുന്നതിനായി ഒഡീഷ സർക്കാർ സാറ്റലൈറ്റ് (satellite) ചിത്രങ്ങൾ ഉപയോഗിച്ച് നെല്ലിന്റെ വിസ്തൃതി പരിശോധിക്കാൻ തുടങ്ങി.

Raveena M Prakash
Odisha farmers using satellite images to verify paddy fields
Odisha farmers using satellite images to verify paddy fields

സെൻട്രൽ പൂൾ സ്റ്റോക്കുകൾക്കായി ധാന്യങ്ങൾ സംഭരിക്കാൻ സഹായിക്കുന്നതിനായി ഒഡീഷയിലെ സർക്കാർ സാറ്റലൈറ്റ് ചിത്രങ്ങൾ ഉപയോഗിച്ച് നെല്ലിന്റെ വിസ്തൃതി പരിശോധിക്കാൻ തുടങ്ങി. അടുത്ത വർഷം മുതൽ കർഷകരുടെ വിളനാശം വിലയിരുത്താൻ സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങുമെന്ന് ഒരു ഉന്നത സംസ്ഥാന ഉദ്യോഗസ്ഥർ പറഞ്ഞു.

ഒഡിഷയിലെ സംസ്ഥാന കാർഷിക ഉൽപ്പാദന കമ്മീഷണർ ഇത് എങ്ങനെയാണ് പ്രാവർത്തികമാക്കുന്നത് എന്ന് വിശദീകരിച്ചു. കർഷകർ ഒരു ആപ്പിൽ രജിസ്റ്റർ ചെയ്യുന്നു, അതിൽ അവർ നെൽക്കൃഷി ചെയ്യുന്ന പ്രദേശം നീരീക്ഷിച്ചു പറയുന്നു. ചിലപ്പോൾ, ഡാറ്റ ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ പ്രസ്താവിച്ചതിലും കൂടുതലായിരിക്കും. ഇത് മറികടക്കാൻ,വേണ്ടി രണ്ട് കാര്യങ്ങൾ ചെയ്യുന്നു, ഒന്ന് റഫർ ചെയ്യാൻ വേണ്ടി റവന്യൂ രേഖകൾ പരിശോധിക്കും. രണ്ട്, കഴിഞ്ഞ വർഷം മുതൽ സാറ്റലൈറ്റ് ഇമേജറിയിൽ പ്രവേശിച്ചു, എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇൻഷുറൻസ് തർക്കങ്ങൾ

ഉദാഹരണത്തിന്, ഒരു കർഷകൻ 2 ഹെക്ടറിൽ നെല്ല് കൃഷി ചെയ്യുന്നതായി രേഖപ്പെടുത്തിയാൽ, രജിസ്റ്റർ ചെയ്ത സ്ഥലത്ത് കർഷകൻ യഥാർത്ഥത്തിൽ നെൽകൃഷി ചെയ്യുന്നുണ്ടോ എന്ന് കാണിക്കാൻ ഉപഗ്രഹ ചിത്രം സഹായിക്കും. മറുവശത്ത്, രണ്ടേക്കർ സ്ഥലത്ത് നെല്ല് കൂടാതെ മറ്റെന്തെങ്കിലും വിളകൾ കൃഷി ചെയ്തിട്ടുണ്ടെങ്കിൽ അത് വിവരങ്ങൾ നൽകും. കഴിഞ്ഞ വർഷം സാറ്റലൈറ്റ് ഇമേജറി ഉപയോഗിച്ചു, അത് 90- 95 ശതമാനം കൃത്യതയോടെ നന്നായി പ്രവർത്തിച്ചു. ഈ വർഷം, ഖാരിഫ് വിളയുടെ 100 ശതമാനം സാറ്റലൈറ്റ് അധിഷ്ഠിത ഇമേജറി പരിശോധനയ്ക്കായി ഉപയോഗിക്കും. വിളയെ വിലയിരുത്തുന്നതിൽ ഇമേജറി മികച്ചതാണ്, പക്ഷേ വിളവ് ഭാഗം ഇതുവരെ നിർവചിച്ചിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി .

സാറ്റലൈറ്റ് അധിഷ്ഠിത ഇമേജറി വഴി ഉള്ള റിമോട്ട് സെൻസിംഗ് ഉപയോഗിച്ച് ഒഡീഷ വിളനാശം കണക്കാക്കാൻ തുടങ്ങും. കർഷകർക്ക് വിളനഷ്ട ഇൻഷുറൻസ് നൽകുന്നതിൽ കാലതാമസം നേരിടുന്നതിനെക്കുറിച്ചുള്ള വിവാദത്തെ പരാമർശിച്ച്, ഇൻഷുറൻസ് കമ്പനികൾ ചിലപ്പോൾ തർക്കങ്ങൾ ഉന്നയിക്കുമെന്നും അവ പരിഹരിക്കാൻ വളരെയധികം സമയമെടുക്കുമെന്നും കാർഷിക ഉൽപാദന കമ്മീഷണർ വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയുടെ ജി 20 പ്രസിഡൻസി ഇന്ന് മുതൽ ആരംഭിക്കും, 100 സ്മാരകങ്ങൾ പ്രകാശിപ്പിക്കും

English Summary: Odisha farmers using satellite images to verify paddy fields

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds