എംഎസ് സ്വാമിനാഥൻ സ്‌കൂൾ ഓഫ് അഗ്രികൾച്ചർ, സ്‌കൂൾ ഓഫ് ഫാർമസി ഓഫ് സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ ഒഡീഷയിൽ കൃഷി ജാഗരൺ സംഘടിപ്പിച്ച കൃഷി ഉന്നതി മേള ഇന്ന് സമാപിച്ചു. രണ്ട് ദിവസത്തെ മേളയ്ക്കാണ് ഇതോടെ സമാപനമായത്.
കൃഷി ഉന്നതി സമ്മേളനം രായഗഡയിലെ സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെൻ്റ് പിതാമഹലിലെ സ്കൂൾ ഓഫ് ഫാർമസി ഗ്രൌണ്ടിൽ വച്ചാണ് സമ്മേളനം നടന്നത്.
കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എംസി ഡൊമിനിക്കിനൊപ്പം മറ്റ് കൃഷി ജാഗരൺ സ്റ്റാഫ് അംഗങ്ങളും, ഒഡീഷയിലെ SC, ST വികസന, ന്യൂനപക്ഷ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ജഗന്നാത സറാക്കയും, റായഗഡയിലെ MLA മകരാന്ത മുതുലിയും, രാജേഷ് കുമാർ പാധി(director CUTM), പ്രൊഫസർ എസ്.പി. നന്ദ (Dean admin msssoa) എന്നിവരും പരിപാടിയുടെ ഭാഗമായി. രായഗഡ ജില്ലാ മജിസ്‌ട്രേറ്റ് സ്വതദേവ് സിംഗ് സമ്മേളനം സന്ദർശിച്ച് സംവദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത മുഖ്യാതിഥി സറാക്ക പുതിയ ശാസ്ത്രീയ കൃഷിരീതികൾ അവലംബിക്കാൻ കർഷകരെ പ്രോത്സാഹിപ്പിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സ് കൃഷിയാണെന്നും അതിന് സംസ്ഥാന സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. കർഷകർക്കായി രണ്ട് ബജറ്റുകൾ തയ്യാറാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണിതെന്നും, ഇതിന് ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ സംസ്ഥാന മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
പിന്നോക്ക പ്രദേശങ്ങളിലെ കർഷകർക്ക് ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പദ്ധതി പ്രദേശത്തെ കർഷകർക്ക് പ്രയോജനപ്പെടും എന്നതിൽ സംശയമില്ല. കുറഞ്ഞ ചെലവിൽ കൂടുതൽ വിളകൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള പരിശീലനം കർഷകർക്ക് പ്രയോജനപ്പെടുത്താൻ ഇത് വഴി കഴിയും.
രണ്ട് ദിവസത്തെ കാർഷിക വികസന സമ്മേളനത്തിൽ രായഗഡ, മുനികുട, ബിഷംഗട്ട്, കോൾനാര, കല്യാൺസിങ്പൂർ എന്നീ 5 നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കർഷകരാണ് പങ്കെടുത്തത്.
ഒഡീഷയുടെ കാർഷിക, അനുബന്ധ മേഖലകളുടെ വികസനത്തിനുള്ള വേദി എന്ന നിലയിൽ ഈ പ്രദർശനം വലിയ പങ്ക് വഹിക്കുമെന്നത് ശ്രദ്ധേയമാണ്.
കൃഷി ഉന്നതി സമ്മേളനം വഴി കർഷകർ, കാർഷിക വിദഗ്ദർ കാർഷിക വ്യവസായികൾ എന്നിവരെയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ട് വരാനാണ് കൃഷി ജാഗരൺ ശ്രമിക്കുന്നത്. കർഷകരും കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി ആളുകളും ഈ മേളയിൽ പങ്കെടുത്തതിലൂടെ പുതിയ അറിവുകളും നൈപുണ്യവും കണ്ടെത്താൻ കഴിയും.
ബന്ധപ്പെട്ട വാർത്തകൾ: കർഷകരുടെ സമ്പത്ത് വർധിപ്പിക്കുക എന്നതാണ് കേന്ദ്രനയം: കേന്ദ്രമന്ത്രി വി. മുരളീധരൻ
Share your comments