സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ഓണം-ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ. ശാന്തകുമാരി അധ്യക്ഷയായ പരിപാടിയില്‍ മേളയുടെ ആദ്യ വില്‍പനയും സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനവും പാലക്കാട് നഗരസഭാ ചെയര്‍പേഴ്സന്‍ പ്രമീള ശശിധരന്‍ നിര്‍വഹിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സന്‍ ശോഭന ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.
മേളയില്‍ പയ്യന്നൂര്‍ പട്ട്, അനന്തപുരി പട്ട്, കാന്ത സില്‍ക്ക്, നംചുരി സില്‍ക്ക്, സാമൂദ്രിക പട്ട്, ടസര്‍ സില്‍ക്ക്, ടസര്‍ കാന്ത, ജൂട്ട് സില്‍ക്ക്, പ്രന്‍റഡ് ജൂട്ട്, സ്പണ്‍ സില്‍ക്ക്, റീല്‍ഡ് സില്‍ക്ക്, ഡ്യൂപിയോണ്‍ സില്‍ക്ക്, ഖാദി പട്ട് സാരികള്‍, കോട്ടണ്‍ സാരികള്‍ , സമ്മര്‍ കൂള്‍, മില്ലേനി, റോയല്‍ ഇന്‍ഡ്യന്‍, ഖാദി കൂള്‍, ലീഡര്‍ റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കോട്ടണ്‍, മസ്ലിന്‍ ദോത്തികള്‍, നാടന്‍ പഞ്ഞിമെത്തകള്‍, തലയിണകള്‍, ബെഡ് ഷീറ്റുകള്‍, കാര്‍പെറ്റുകള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, മരച്ചക്കിലാട്ടിയ നല്ലെണ്ണ, തേന്‍, സോപ്പ്, ചന്ദനതൈലം, ചൂരല്‍ ഉത്പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവ മേളയിയിലുണ്ട്.
പരിപാടിയില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍.സുജാത, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ (ഇന്‍ചാര്‍ജ്) ടി.ശ്യാംകുമാര്‍, ഡി.ഐ.സി ജനറല്‍ മാനേജര്‍ ജി. രാജ് മോഹന്‍, ലീഡ് ബാങ്ക് മാനേജര്‍ ബി. അനില്‍കുമാര്‍, ഹാന്‍റെക്സ് റീജനല്‍ മാനേജര്‍(ഇന്‍ചാര്‍ജ്) എസ്.രജനി, അകത്തേത്തറ ഖാദി സഹകരണ സംഘം പ്രസിഡന്‍റ് സുലൈമാന്‍ ഹാജി, പാലക്കാട് സര്‍വോദയ സംഘം സെക്രട്ടറി കെ. പ്രജീഷ്, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസര്‍ കെ.വി.വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
Source: http://prd.kerala.gov.in/ml/node/20505
ഓണം-ബക്രീദ് ഖാദി മേളയില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍
സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ഓണം-ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു.
Share your comments