കൃഷി പൂർണമായി നശിപ്പിക്കുന്ന ഒച്ചിനെ പിടിക്കാൻ പുതിയ വിദ്യയുമായി ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത്. ഏറ്റവും കൂടുതൽ ഒച്ചുകളെ പിടിക്കുന്ന പത്തുപേർക്ക് ഓണം ബംബർ ലോട്ടറി ടിക്കറ്റ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുകയാണ് പഞ്ചായത്ത്. മുഹമ്മ പഞ്ചായത്തിലെ 12-ാം വാർഡിലാണ് ഒച്ചുരഹിത ഗ്രാമപദ്ധതി നടപ്പിലാക്കുന്നത്. ദിവസവും രാത്രി 8.30 മുതൽ 9.30 വരെ എല്ലാ വീട്ടിലെയും ആഫ്രിക്കൻ ഒച്ചിനെ പിടിക്കാനാണ് പഞ്ചായത്ത് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
ബക്കറ്റിൽ നിറച്ച ഉപ്പുലായനിയിലാണ് ഒച്ചുകളെ നിക്ഷേപിക്കേണ്ടത്. രാവിലെ ലായനി ഒഴിച്ച് കളഞ്ഞ് ഒച്ചിന്റെ തോട് സൂക്ഷിക്കണം.രണ്ടാം ഘട്ട പദ്ധതി തീരുന്ന ഓഗസ്റ്റ് 5ന് ഏറ്റവും കൂടുതൽ ഒച്ചിനെ പിടിക്കുന്ന പത്തുപേർക്ക് 300 രൂപ വിലവരുന്ന ഓണം ബംബർ ടിക്കറ്റ് സമ്മാനമായി നൽകും. നേരത്തെ ജൂൺ 1 മുതൽ 5 വരെ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കിയിരുന്നു.
Share your comments