പ്രളയത്തിൻ്റെ ആഘാതത്തിൽ താത്ക്കാലിക വിരാമമിട്ടു കൊണ്ട് നാടും നഗരവും ഓണത്തിരക്കിലായി. കര്‍ഷകര്‍ക്ക് ആശ്വാസമായി ഓണ വിപണി ഉണര്‍ന്നു,ഏത്തക്കായ വിപണിയും സജീവമായിട്ടുണ്ട്. അടുത്തിടവരെ വയനാടന്‍ കായ വിപണി കൈയടക്കിയതോടെ ഏത്തക്കായ വില മൂന്ന് കിലോക്ക് 100 രൂപ എന്ന നിലയിലേക്ക് താണത് കര്‍ഷകരെ ആശങ്കയിലാക്കിയിരുന്നു. ഓണക്കാലത്ത് വിഷരഹിത നാടൻ പഴം-പച്ചക്കറികളുടെ സംഭരണവും വിപണനവും ലക്ഷ്യം വച്ച് കാർഷികവികസന കർഷകക്ഷേമവകുപ്പ് സെപ്റ്റംബർ ഏഴ് മുതൽ 10 വരെ 2000 നാടൻപഴം -പച്ചക്കറി വിപണികൾ സംഘടിപ്പിക്കുന്നു കൃഷിവകുപ്പ്, അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ , കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് വിപണി.കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ ന്യായവില നല്‍കി സംഭരിച്ച് ഗുണമേന്മയുള്ളതും, സുരക്ഷിതവുമായ കാര്‍ഷികോത്പന്നങ്ങള്‍ മിതമായ നിരക്കില്‍ എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് .. ഉത്സവകാലങ്ങളില്‍ പൊതുവിപണികളില്‍ ഉണ്ടാകുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനാണ് സംസ്ഥാനത്തെ 1000 കൃഷിഭവനുകളുടെ കീഴില്‍ വിപണികള്‍ ആരംഭിക്കുന്നത്.
കര്‍ഷകരില്‍നിന്നും പൊതുവിപണി വിലയേക്കാള്‍ 10 ശതമാനം അധികവില നല്‍കി സംഭരിക്കുന്ന ഉത്പന്നങ്ങള്‍ 30 ശതമാനം വരെ വിലക്കുറവില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. 100 രൂപവരെ വിലവരുന്ന പച്ചക്കറി കിറ്റുകള്‍ വിപണികളിലൂടെ ലഭ്യമാക്കും. വിപണികള്‍ പ്ളാസ്റ്റിക് വിമുക്തമായിരിക്കും. നല്ല കാര്‍ഷികമുറ സമ്ബ്രദായത്തിലൂടെ ഉത്പാദിപ്പിക്കപ്പെട്ട ജിഎപി സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ കര്‍ഷകരില്‍നിന്നും 20 ശതമാനം അധികവില നല്‍കി സംഭരിച്ച് പൊതുവിപണിയില്‍ 10 ശതമാനം വില കുറച്ച് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും. മറയൂര്‍ ശര്‍ക്കര, മറയൂര്‍ വെളുത്തുള്ളി, ചെങ്ങാലിക്കോടന്‍ നേന്ത്രന്‍, വാഴക്കുളം പൈനാപ്പിള്‍ എന്നീ ഭൗമസൂചിക പദവി നേടിയ ഉത്പന്നങ്ങള്‍ വിപണികളിലൂടെ പരമാവധി ജനങ്ങളില്‍ എത്തിക്കും.
തിരുവനന്തപുരം 252, ആലപ്പുഴ 183, കൊല്ലം 185, പത്തനംതിട്ട 122, കോട്ടയം 184, ഇടുക്കി 111, എറണാകുളം 188, തൃശ്ശൂര്‍ 160, പാലക്കാട് 149, മലപ്പുറം 150, വയനാട് 44, കോഴിക്കോട് 132, കണ്ണൂര്‍ 107, കാസര്‍കോട് 57 എന്നിങ്ങനെയാണ് ജില്ലകളിലെ വിപണികളുടെ എണ്ണം.
Share your comments