സ്വന്തം വീട്ടുമുറ്റത്ത് വിഷമില്ലാത്ത പച്ചക്കറി വിളയിച്ച് ഓണമുണ്ണാൻ എല്ലാവരും ഒരുക്കത്തിലാണ്. പച്ചക്കറി വിത്ത് വിതരണവും വിതയും പൂര്‍ത്തിയായി.
ഓണത്തിന് ആവശ്യമായ പച്ചക്കറി വീടുകളില്‍ തന്നെ ഉല്പാദിപ്പിക്കുന്നതിന് കോട്ടയം ജില്ലയില്‍ 98 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. തരിശു നിലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 30,000 രൂപയും അഞ്ച് ഹെക്ടറില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 75,000 രൂപ വീതവും ധനസഹായം നല്‍കും. കൂടാതെ വീടുകളില്‍ നെല്ല് ഉല്പാദിപ്പിക്കുന്നതിന് 'ഓണത്തിന് ഒരു പറ നെല്ലും' എന്ന പദ്ധതിയും കൃഷി വകുപ്പ് നടപ്പിലാക്കുന്നുണ്ട്. ഇതിനായി 100 ഹെക്ടര്‍ സ്ഥലത്ത് കരനെല്ല് കൃഷി ചെയ്യുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കരനെല്ല് കൃഷിക്ക് ഹെക്ടര്‍ ഒന്നിന് 10,000 രൂപ കര്‍ഷകര്‍ക്ക് നല്‍കും. കമ്പോസ്റ്റ് നിര്‍മ്മാണത്തിന് 2500 രൂപയും ഡ്രിപ്പ്-വിക്ക് ജലസേചന സംവിധാനം ഒരുക്കുന്നതിന് 2000 രൂപയും പമ്പ് സെറ്റ് സ്ഥാപിക്കുന്നതിന് 10,000 രൂപയും നൽകും.
കാര്‍ഷിക കൂട്ടായ്മകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ എന്നിവയ്ക്ക് നേഴ്‌സറികള്‍ തുടങ്ങുന്നതിനും പെര്‍ട്ടിഗേഷന്‍ യൂണിറ്റ് സീറോ എനര്‍ജി കൂള്‍ ചേമ്പര്‍, കുമ്മായം, സൂക്ഷ്മ മൂലകങ്ങള്‍ എന്നിവയുടെ വിതരണം മൂല്യവര്‍ദ്ധിത യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും സ്‌കൂളുകളിലും സ്ഥാപനങ്ങളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുളള പദ്ധതികള്‍ നടപ്പിലാക്കും.
ഹരിത കേരളം മിഷനുമായി ബന്ധപ്പെടുത്തി കുടുംബശ്രീകൾ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ, തൊഴിലുറപ്പു തെഴിലാളികൾ, പച്ചക്കറി ക്ലസ്റ്ററുകൾ, പൊതു സ്ഥാപനങ്ങൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകൾ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ പങ്കാളിയാകുന്നവർക്ക് കൃഷി വകുപ്പ് പ്രോൽസാഹന സമ്മാനം നൽകും. സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന വീട്ടമ്മമാർക്കും ഗ്രൂപ്പിനും ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50000രൂപയും മൂന്നാം സമ്മാനമായി 25000 രൂപയും ജില്ലാതലത്തിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്നവർക്ക് ഒന്നാം സമ്മാനമായി 15000 രൂപയും പാരിതോഷികമായി നൽകും. പച്ചക്കറിയിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യം.
ഓണത്തിന് ഒരു മുറം പച്ചക്കറി:വീട്ടിലേക്കാവശ്യമായ പച്ചക്കറി വീട്ടുമുറ്റത്ത്
വീട്ടിലേക്കാവശ്യമായ പച്ചക്കറി വീട്ടുമുറ്റത്ത് സ്വന്തം വീട്ടുമുറ്റത്ത് വിഷമില്ലാത്ത പച്ചക്കറി വിളയിച്ച് ഓണമുണ്ണാൻ എല്ലാവരും ഒരുക്കത്തിലാണ്. പച്ചക്കറി വിത്ത് വിതരണവും വിതയും പൂര്‍ത്തിയായി. ഓണത്തിന് ആവശ്യമായ പച്ചക്കറി വീടുകളില്‍ തന്നെ ഉല്പാദിപ്പിക്കുന്നതിന് കോട്ടയം ജില്ലയില്‍ 98 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. തരിശു നിലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 30,000 രൂപയും അഞ്ച് ഹെക്ടറില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 75,000 രൂപ വീതവും ധനസഹായം നല്‍കും. കൂടാതെ വീടുകളില്‍ നെല്ല് ഉല്പാദിപ്പിക്കുന്നതിന് 'ഓണത്തിന് ഒരു പറ നെല്ലും' എന്ന പദ്ധതിയും കൃഷി വകുപ്പ് നടപ്പിലാക്കുന്നുണ്ട്. ഇതിനായി 100 ഹെക്ടര്‍ സ്ഥലത്ത് കരനെല്ല് കൃഷി ചെയ്യുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കരനെല്ല് കൃഷിക്ക് ഹെക്ടര്‍ ഒന്നിന് 10,000 രൂപ കര്‍ഷകര്‍ക്ക് നല്‍കും. കമ്പോസ്റ്റ് നിര്‍മ്മാണത്തിന് 2500 രൂപയും ഡ്രിപ്പ്-വിക്ക് ജലസേചന സംവിധാനം ഒരുക്കുന്നതിന് 2000 രൂപയും പമ്പ് സെറ്റ് സ്ഥാപിക്കുന്നതിന് 10,000 രൂപയും നൽകും. കാര്‍ഷിക കൂട്ടായ്മകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ എന്നിവയ്ക്ക് നേഴ്‌സറികള്‍ തുടങ്ങുന്നതിനും പെര്‍ട്ടിഗേഷന്‍ യൂണിറ്റ് സീറോ എനര്‍ജി കൂള്‍ ചേമ്പര്‍, കുമ്മായം, സൂക്ഷ്മ മൂലകങ്ങള്‍ എന്നിവയുടെ വിതരണം മൂല്യവര്‍ദ്ധിത യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും സ്‌കൂളുകളിലും സ്ഥാപനങ്ങളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുളള പദ്ധതികള്‍ നടപ്പിലാക്കും. ഹരിത കേരളം മിഷനുമായി ബന്ധപ്പെടുത്തി കുടുംബശ്രീകൾ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ, തൊഴിലുറപ്പു തെഴിലാളികൾ, പച്ചക്കറി ക്ലസ്റ്ററുകൾ, പൊതു സ്ഥാപനങ്ങൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകൾ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ പങ്കാളിയാകുന്നവർക്ക് കൃഷി വകുപ്പ് പ്രോൽസാഹന സമ്മാനം നൽകും. സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന വീട്ടമ്മമാർക്കും ഗ്രൂപ്പിനും ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50000രൂപയും മൂന്നാം സമ്മാനമായി 25000 രൂപയും ജില്ലാതലത്തിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്നവർക്ക് ഒന്നാം സമ്മാനമായി 15000 രൂപയും പാരിതോഷികമായി നൽകും. പച്ചക്കറിയിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യം.
Share your comments