ഇന്ന് ലോകത്തെമ്പാടും വിവിധ രൂപങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിൻറെ അളവ് ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിൻറെ ദൂഷ്യഫലങ്ങളും നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇങ്ങനെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആവശ്യമില്ലാത്ത വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്യേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്നാൽ ഈ ആവശ്യമില്ലാത്ത വസ്‌തുക്കൾ ഉപയോഗിച്ച് ധാരാളം പണം സാമ്പാദിക്കാം. മാലിന്യമെന്ന പേരില്‍ തള്ളുന്ന വസ്തുക്കള്‍ റീസൈക്ലിങ് ബിസിനസിന്റെ അസംസ്‌കൃത വസ്തുക്കളാണ്. അതുകൊണ്ടു തന്നെ കുറഞ്ഞ ചെലവില്‍, ചിലപ്പോള്‍ സൗജന്യമായും അസംസ്‌കൃത വസ്തുക്കള്‍ സ്വന്തമാക്കാം. അതിനാല്‍ തന്നെ ലാഭം സുനശ്ചിതം. പ്രകൃതി സൗഹൃദപരവും മികച്ച സാധ്യതകളുമുള്ള മൂന്നു റീസൈക്ലിങ് ബിസിനസുകളാണ് താഴെ പറയുന്നത്. പ്ലാസ്റ്റിക് റീസൈക്ലിങ് ഏവര്‍ക്കും പരിചിതമായതുകൊണ്ടു തന്നെ ഇവിടെ പറയുന്നില്ല.
ഗുണങ്ങളേറെയുള്ള കമ്പിളി നാരങ്ങ കൃഷിയിലൂടെ വരുമാനം നേടാം
* പാചക എണ്ണ റീസൈക്കിള്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്. ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും അതിൻറെ യഥാര്‍ത്ഥ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഇത്. വലിയ ഹോട്ടലുകളിലും മറ്റും ഒന്നല്ലെങ്കില്‍ രണ്ടു തവണ മാത്രമാണ് ഒരേ എണ്ണ പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നത്. അതിനുശേഷം അവര്‍ അത് പുറന്തള്ളുന്നു. കുറഞ്ഞ ചെലവില്‍ ഇത് സ്വന്തമാക്കാം. സൂര്യപ്രകാശത്തുവച്ചും നിരവധി തവണ അരിച്ചും ഇത്തരം എണ്ണ പെട്ടെന്നു ശുദ്ധീകരിക്കാനാകും. ഇത്തരം എണ്ണയ്ക്കു ചെറുകിട ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ചിപ്‌സുകളും മറ്റു നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളിലും വന്‍ ആവശ്യകതയാണുള്ളത്. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ നല്‍കാനാകുമെന്നതും നേട്ടമാണ്.
* ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ പലതും മറ്റുള്ളവര്‍ ഉപയോഗിച്ചിരുന്നതാകുമെന്നു പറഞ്ഞാല്‍ എത്രപേര്‍ക്ക് ഉള്‍ക്കൊള്ളാനാകും. ഓണ്‍ലെനുകളില്‍ നിന്നും വഴിയോരങ്ങളില്‍ നിന്നും വാങ്ങുന്ന വസ്ത്രങ്ങളില്‍ പലതും റീസൈക്കിള്‍ ചെയ്തു വരുന്നവയാണ്. കുറഞ്ഞ വിലയ്ക്കു ഇവ ലഭിക്കുന്നതിനുള്ള കാരണവും ഇതാണ്. എന്നാല്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ റീസൈക്ലിള്‍ ചെയ്യുന്നതില്‍ വലിയ മാനങ്ങളുണ്ട്. കാരണം ഇത്തരം വസ്ത്രങ്ങള്‍ നാമമാത്രമായ തവണയാകും ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. കുട്ടികള്‍ വേഗം വളരുന്നതു തന്നെ കാരണം. അതുകൊണ്ടു തന്നെ ഇവ റീസൈക്ലിള്‍ ചെയ്യുകയും എളുപ്പമാണ്. ഇത്തരം റീസൈക്ലിള്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വലിയ വിപണന സാധ്യതയാണുള്ളത്.
പച്ചോളി കൃഷി ചെയ്‌ത് വൻ ലാഭം നേടാം
* പേപ്പര്‍ റീസൈക്ലിങ് മറ്റൊരു മികച്ച പരിസ്ഥിതി സൗഹൃദ ബിസിനസ് ആശയമാണ്. ഈ ബിസിനസ് ഉപയോഗിച്ച് മറ്റൊരു മരം മുറിക്കാതെ നിങ്ങള്‍ക്കു വീണ്ടും ഉപയോഗിക്കാവുന്ന പേപ്പര്‍ സൃഷ്ടിക്കാം. പേപ്പര്‍ വിവിധ വലുപ്പത്തിലും ഗ്രേഡിലും ലഭ്യമാണ്. കോറഗേറ്റഡ്, ഗ്ലോസി, ന്യൂസ് പ്രിന്റ്, വൈറ്റ്, ഓഫീസ് സ്‌ക്രാപ്പുകള്‍, മറ്റ് ജനപ്രിയ ഗ്രേഡുകള്‍ എന്നിവ ലഭ്യമാണ്. കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് ഓണ്‍- സൈറ്റ് പേപ്പര്‍ ഷ്രെഡിങ് സേവനങ്ങള്‍ വാഗ്ദാനം ചെയ്തും നിങ്ങള്‍ക്ക് പേപ്പര്‍ ശേഖരിക്കാം. റീസൈക്കിള്‍ ചെയത് പേപ്പറുകള്‍ മറ്റു മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കിയും വരുമാനം നേടാം. പേപ്പറുകള്‍ റീസൈക്കിള്‍ ചെയ്ത് ഫര്‍ണിച്ചറകള്‍ വരെ ഇന്നു നിര്‍മിക്കുന്നുണ്ട്.
ലാഭകരമായ റീസൈക്ലിങ് ബിസിനസ് എങ്ങനെ ആരംഭിക്കാം?
ഒരു റീസൈക്ലിങ് സ്ഥാപനം പണം സമ്പാദിക്കാനുള്ള പരിസ്ഥിതി സൗഹൃദ സമീപനം കൂടിയാണ്. കേവലം സ്‌ക്രാപ്പ് മെറ്റലും പഴയ പേപ്പറും ശേഖരിക്കുന്നതിനേക്കാള്‍ മികച്ച വരുമാന മാര്‍ഗമാണ് റീസൈക്ലിങ്. കമ്പ്യൂട്ടറുകളിലും സെല്‍ ഫോണുകളിലും കാണുന്ന സ്വര്‍ണം, വീട്ടുപകരണങ്ങളുടെ പുനര്‍വില്‍പ്പന എന്നിവയാണ് ഏറ്റവും ലഭകരമായ റീസൈക്ലിങ് ബിസിനസുകള്‍. ഒരു റീസൈക്ലിങ് സ്ഥാപനം സ്ഥാപിക്കുന്നതിന്, ലഭ്യമായ അസംസ്‌കൃത വസ്തുക്കളെക്കുറിച്ചും റീസൈക്കിള്‍ ചെയ്ത സാധനങ്ങള്‍ വില്‍ക്കുന്നതിനുള്ള വിപണിയെക്കുറിച്ചും നല്ല ധാരണ ആവശ്യമാണ്. മാര്‍ക്കറ്റ് പഠനം നടത്തുകയും നിങ്ങളുടെ പ്രദേശത്ത് ഏറ്റവും ആവശ്യമുള്ള റീസൈക്ലിങ് ബിസിനസ് ഏതെന്ന് കണ്ടെത്തുകയും വേണം.
രജിസ്‌ട്രേഷന്‍, ട്രേഡ് ലൈസന്‍സ് നേടല്‍, സര്‍ക്കാര്‍ നിയമങ്ങളും മറ്റു കാര്യങ്ങളും
അനുയോജ്യമായ ഉല്‍പ്പന്നം തെരഞ്ഞെടുക്കുക. ഒരു കമ്പനി പ്ലാന്‍ വികസിപ്പിക്കുന്നതും നിര്‍ണായകമാണ്. മൂലധനം, ലക്ഷ്യ വിപണി, പരസ്യ സമീപനം, പ്രതീക്ഷിക്കുന്ന വരുമാനം, പ്രവര്‍ത്തന പദ്ധതി എന്നിവയെല്ലാം നിങ്ങളുടെ കമ്പനി പ്ലാനില്‍ ഉള്‍പ്പെടുത്തണം. ഒരു വ്യാപാര ലൈസന്‍സ് നേടുന്നതിനൊപ്പം ബിസിനസ് രജിസ്റ്റര്‍ ചെയ്യണം.
അപകടകരമായ മാലിന്യങ്ങള്‍ നിയമങ്ങള്‍ (മാനേജ്‌മെന്റ്, കൈകാര്യം ചെയ്യല്‍, അതിര്‍ത്തി നീക്കല്‍), കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പരിസ്ഥിതി സംരക്ഷണ നിയമം (ഇ.പി.എ), ഇ- മാലിന്യം (മാനേജ്‌മെന്റ് ആന്‍ഡ് ഹാന്‍ഡ്ലിങ്) നിയമങ്ങള്‍, മുനിസിപ്പല്‍ ഖരമാലിന്യ (നിര്‍വ്വഹണവും കൈകാര്യം ചെയ്യലും) നിയമങ്ങള്‍, പ്രാദേശിക ഗവണ്‍മെന്റിന്റെ നിയമങ്ങള്‍ എന്നിവയും പരിശോധിക്കണം.
Share your comments