തൃശ്ശൂർ: ഗുരുവയൂർ നഗരസഭയിൽ തൊഴില്‍ സംരംഭക യൂണിറ്റായ ബിസ്മി പോള്‍ട്രി ഹാച്ചര്‍ യൂണിറ്റിന് തുടക്കമായി. നഗരസഭ ജനകീയ ആസൂത്രണം 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ശതമാനം സബ്സിഡി നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുരുവായൂര്‍ നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന മൂന്നാമത് സംരംഭക യൂണിറ്റാണ് ചക്കംകണ്ടത്ത് ആരംഭിച്ച ബിസ്മി പൗള്‍ട്രി ഹാച്ചര്‍ യൂണിറ്റ്.
ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍, എ സായിനാഥന്‍ മാസ്റ്റര്‍, തൈക്കാട് മൃഗാശുപത്രി വെറ്റിനറി ഡോക്ടര്‍ അമൃത വിവേക്, തൈക്കാട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എന്‍ വി ഹാരിസ് എന്നിവര്‍ സംസാരിച്ചു. നഗരസഭ വ്യവസായ വികസന ഓഫീസര്‍ വി സി ബിന്നി പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ എം ഷെഫീര്‍ സ്വാഗതവും ബിസ്മി ഗ്രൂപ്പ് സംരംഭക നാസിറ സൈഫുദ്ദീന്‍ നന്ദിയും പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കോഴി തീറ്റയായും സപ്ലിമെന്റായും ഉപയോഗിക്കാവുന്ന ന്യൂട്രീഷനല്‍ അഗ്രോ ഫീഡ് ഫോര്‍ പൗള്‍ട്രി (NAF'P)
Bismi Poultry Hatcher Unit, a labor entrepreneurship unit, has been started in Guruvayur Municipality. The project is being implemented with 75 percent subsidy included in the Municipal People's Planning 2022-23 Annual Plan. Bismi Poultry Hatcher Unit started in Chakkamkanda is the third entrepreneurial unit to be started by Guruvayoor Municipal Corporation in the public planning project.
Guruvayur Municipality Chairman M Krishnadas inaugurated the event. Vice Chairperson Anishma Shanoj presided. Standing committee chairpersons Shailaja Sudhan, Bindu Ajith Kumar, A Sainathan Master, Thaikkad Veterinary Hospital Veterinary Doctor Amrita Vivek and Thaikkad Service Cooperative Bank Secretary NV Harris spoke. Municipal Industrial Development Officer VC Binny explained the project. AM Shefir, chairman of the Standing Committee on Development, welcomed the gathering and Nasira Saifuddin, entrepreneur of Bismi Group, gave the vote of thanks.
Share your comments