കേരള മൃഗസംരക്ഷണ വകുപ്പിൻറെ കീഴിൽ വ്യവസായിക അടിസ്ഥാനത്തിൽ ആട് വളർത്തലിന് ഒരു ലക്ഷം രൂപയുടെ പദ്ധതി അനുവദിച്ചു . കൊമേഷ്യൽ ഗോട്ട് റീയറിങ് എന്നാണ് ഈ പദ്ധതിയുടെ പേര്.
പദ്ധതിയിൽ അംഗമാവാൻ താല്പര്യമുള്ളവർ 20 ആടുകളെ വളർത്താൻ സന്നദ്ധനായിരിക്കണം. 19 പെണ്ണാട് ഒരു മുട്ടനാടും ആണ് ഈ പദ്ധതിയിൽ അനുവദിച്ചിട്ടുള്ളത്.
Goat rearing 1 lakh rupees financial scheme Kerala government project The Department of Animal Husbandry is planning to ensure income for rural communities, especially women. Efforts are being made to provide additional income to the rural women and farmers by providing them with technical know-how.
ആടുവളർത്തൽ ആദായകരം
- കുറഞ്ഞ മുതൽമുടക്ക് (തീറ്റ, പാർപ്പിടം)
- പെട്ടെന്നുള്ള വരുമാനം
- ഉപഭോഗത്തിനനുസരിച്ച് ഉൽപാദനം കൂടുന്നില്ല
- മതപരമായ വിലക്കുകളില്ല
- വൈദ്യുതി ഉപഭോഗം വളരെ കുറവ്
- അയൽസംസ്ഥാനങ്ങളുടെ മത്സരമില്ല
- വരൾച്ചയിലും ആടുകൾ അതിജീവിക്കും
- വെള്ളം കുറച്ചുമതി
- ആണിനും പെണ്ണിനും ഒരേ മൂല്യം
- പരിസരമലിനീകരണ പ്രശ്നങ്ങൾ കുറവ്
- ജോലിഭാരം കുറവ്
- ഉയർന്ന രോഗപ്രതിരോധശേഷി
- ഹ്രസ്വമായ ഗർഭകാലം - 150 ദിവസം
- ഒരു പ്രസവത്തിൽ ഒന്നിലധികം കുട്ടികൾ
- 2 വർഷത്തിൽ 3 പ്രസവം വരെ ലഭിക്കാം
- ആട്ടിൻകുട്ടികളുടെ ഉയർന്ന ശരീരവളർച്ച നിരക്ക്
ആടുകളെ എങ്ങനെ തിരഞ്ഞെടുക്കാം?
ആടുകളെ തിരഞ്ഞെടുക്കുമ്പോൾ അവയുടെ വർഗ്ഗശുദ്ധിയും ഗുണമേന്മയും പ്രാധാന്യം അർഹിക്കുന്ന ഘടകങ്ങൾ ആണ്.
അതായത്, അവയുടെ വളർച്ച പ്രത്യുത്പാദനം, പാലുത്പാദനം എന്നിവ വളരെയധികം പ്രാധാന്യം അർഹിക്കുന്നു.
വളർച്ചയുടെ മാനദണ്ഡം ശരീരത്തിന്റെ തൂക്കം ആണ്. മലബാറി ആടുകൾക്ക് 6 മാസമെത്തുമ്പോൾ കുറഞ്ഞത് 15 കിലോ എങ്കിലും തൂക്കം ഉണ്ടാകണം. പൂർണ്ണവളർച്ച എത്തിയ മലബാറി പെണ്ണാടിനു ശരാശരി 30 കിലോയും മുട്ടനാടിനു 40 കിലോയും തൂക്കം ഉണ്ടാകും.
ആടുകളെ വാങ്ങുമ്പോൾ കാഴ്ചയുടെ ഭംഗി മാത്രം മാനദണ്ഡമാക്കാതെ ശരീരവളച്ചയ്ക്കു കൂടി പ്രാധാന്യം നൽകണം. പിറകിൽ നട്ടെല്ലിന്റെ വശങ്ങൾ കൊഴുത്തുരുണ്ടിരിക്കുക, വാലിന്റെ ചുവടുഭാഗം രണ്ടുവശവും നികന്നിരിക്കുക, ഇടുപ്പിന്റെ ഭാഗം മെലിയാതിരിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം.
ഒരു പ്രസവത്തിൽ ഒന്നിലധികം കുട്ടികൾ, അടുത്തടുത്തുള്ള പ്രസവങ്ങൾ എന്നിവ മികച്ച പ്രത്യുത്‌പാദനക്ഷമതയുടെ ലക്ഷണങ്ങളാണ്.
സബ്‌സിഡി പദ്ധതി എങ്ങനെ വിനിയോഗിക്കാം
നാലര മീറ്റർ നീളവും രണ്ടര മീറ്റർ വീതിയുമുള്ള ആട്ടിൻകൂട് ആണ് ഈ പദ്ധതി പ്രകാരം നമുക്ക് നിർമ്മിക്കുവാൻ സാധിക്കുന്നത്. 20 ആടുകൾക്ക് ഈ കൂടിനുള്ളിൽ സുഖമായി താമസിക്കാൻ സാധിക്കുന്നതാണ്. ഈ ആട്ടിൻകൂട് നമുക്ക് തടി, ഇരുമ്പ്, പ്ലാസ്റ്റിക് അങ്ങനെ എന്ത് കൊണ്ടും നിർമ്മിക്കാവുന്നതാണ്.
ഇതിനായി ലഭിക്കുന്ന ഒരു ലക്ഷം രൂപ തിരിച്ചു അടക്കേണ്ട, അപ്പോൾ ഈ ഒരു ലക്ഷം രൂപ ആടുകളെ വാങ്ങാനും അതിനുള്ള കൂട് പണിയാനും വിനിയോഗിക്കാം. ഇതിനോക്കെയായി അടുത്തുള്ള പഞ്ചായത്തിൽ പോയി അവിടെ തൊഴിലുറപ്പ് വിഭാഗത്തിലെ ഓവർസിയർ അല്ലെങ്കിൽ എൻജിനീയറെ കാണുക.
എന്നാൽ തുക ആദ്യമേ തരുകയില്ല, ഉദ്യോഗസ്ഥൻ പറയുന്ന രീതിയിൽ തന്നെ നമ്മൾ കൂട് നിർമ്മിക്കുകയും മറ്റും ചെയ്യേണ്ടി വരും, എന്നിട്ട് ചിലവാകുന്ന തുകയുടെ ബില്ല് പഞ്ചായത്തിൽ കൊണ്ട് സമർപ്പിച്ചിട്ടുണ്ടെങ്കിൽ ആ തുക ഉപഭൂക്താവിൻറെ അക്കൗണ്ടിലേക്ക് ഉടനെ ക്രെഡിറ്റ് ചെയ്യുന്നതാണ്.
പിന്നെ ഇത് തൊഴിലുറപ്പ് വകുപ്പിന് കീഴിൽ വരുന്ന പദ്ധതി ആയതുകൊണ്ട് തന്നെ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും തൊഴിൽ കാർഡ് ഉണ്ടെങ്കിൽ അതുവെച്ച് ഈ കൂടിനെയും ആട് വളർത്തലിനെയും സംബന്ധിച്ചുള്ള ജോലി എടുക്കുകയാണെങ്കിൽ 20 ദിവസത്തേക്കുള്ള തൊഴിൽ വേതനം നിങ്ങൾക്ക് ലഭിക്കുന്നതാണ്.
ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ ആണെങ്കിൽ മൃഗ സംരക്ഷണ വകുപ്പിൻറെ ആശുപത്രിയിൽ അന്വേഷിച്ചാൽ മതിയാകും.
Share your comments