കടപ്ലാമറ്റം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ഒരുദിവസം നട്ടത് ആയിരം പ്ലാവിൻ തൈകൾ. സമ്പൂർണ്ണ പ്ലാവ് പഞ്ചായത്ത് എന്ന ബഹുമതി ആണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് പ്ലാവുകളുടെ എണ്ണം വർധിപ്പിച്ച് പുത്തൻ പരിസ്ഥിതി സന്ദേശം നൽകുന്നത്. വേൾഡ് മലയാളി കൗൺസിൽ, ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പ്ലാവ് കൃഷി വ്യാപകമാകുന്നത്.
ആദ്യഘട്ടത്തിൽ ആയുർ ജാക്ക് ഇനത്തിൽപ്പെട്ട ആയിരം തൈകൾ വിതരണം ചെയ്തിരുന്നു. ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ സംസ്ഥാനത്ത് ഒരുകോടി പ്ലാവിൻ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് കടപ്ലാമറ്റത്ത് പ്ലാവുകൾ വച്ചുപിടിപ്പിക്കുന്നത്. ലേബർ ഇന്ത്യ സ്ഥാപകൻ ജോർജ് കുളങ്ങര നേതൃത്വം നൽകുന്ന ഫൗണ്ടേഷൻ വിവിധ ജില്ലകളിലായി ഇതുവരെ നാലു ലക്ഷത്തിലധികം പ്ലാവുകൾ നട്ടുപിടിപ്പിച്ചു.
വിവിധയിനം ബഡ് പ്ലാവ് കൃഷിയോടൊപ്പം നാടൻ ഇനങ്ങളായ വരിക്ക, തേൻവരിക്ക തുടങ്ങിയവയും നട്ടുവളർത്തുന്നു.
പ്ലാവ് വിപ്ലവം
കേരളത്തിൽ ആകെ 70 ലക്ഷം വീടുകൾ. ഒരു വീട്ടിൽ രണ്ടു പ്ലാവുകൾ നട്ടുവളർത്തിയാൽ അഞ്ചുവർഷത്തിനുശേഷം 15 കോടി ചക്കകൾ വിളയും. ഇത്തവണ പരിസ്ഥിതി ദിനത്തിൽ ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ നട്ടത് ഒരുലക്ഷത്തിലധികം പ്ലാവിൻ തൈകൾ ആണ്. ചക്ക സംസ്കരണ ഫാക്ടറി കളെക്കുറിച്ച് ഇവർ ആലോചിക്കുന്നുണ്ട്.
One thousand Jackfruit saplings were planted in different wards of Kadaplamattam panchayath in one day. Aiming for the honor of being a complete jackfruit Panchayat.
കാർഷിക സർവകലാശാലയുടെ കീഴിൽ പ്ലാവ് ഗവേഷണകേന്ദ്രം ആരംഭിക്കണം, സർക്കാർ നഴ്സറികളിൽ മികച്ച ജനങ്ങൾ ഉൽപ്പാദിപ്പിച്ച് കൃഷിഭവനുകൾ വഴി വിതരണം ചെയ്യണം തുടങ്ങിയ ആശയങ്ങൾ ജോർജ് കുളങ്ങര മുന്നോട്ടുവച്ചു.
English Summary: One thousand jackfruit saplings were planted in different wards of Kadaplamattam panchayath in one day
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments