സാധാരണക്കാരെ ഉള്ളി വില കാര്യമായി ബാധിച്ചപ്പോൾ കര്‍ണാടകത്തിലെ കര്‍ഷകനു ഭാഗ്യം കൊണ്ടുവന്നിരിക്കുകയാണ് വർധിച്ച ഉള്ളി വില. ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത 42 കാരനായ മല്ലികാര്‍ജുന എന്ന കര്‍ഷകനെ ഉള്ളി കോടീശ്വരനാക്കിയിരിക്കുകയാണ്. ചെറുപ്പം തൊട്ട് മല്ലികാര്‍ജുന കര്‍ഷകനായിരുന്നു. സ്വന്തംസ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമായാണ് ഉള്ളിക്കൃഷി നടത്തിയത്.ബാങ്കില്‍നിന്ന് 15 ലക്ഷം വായ്പയെടുത്ത് കൃഷി നടത്തിയപ്പോള്‍ ഒട്ടേറെ വെല്ലുവിളികള്‍ മുന്നിലുണ്ടായിരുന്നു നല്ല വിളവ് ലഭിക്കാതിരിക്കുകയോ വിലയിടിവോ ഉണ്ടായാല്‍ വലിയ നഷ്ടം നേരിടേണ്ടിവരുമെന്ന വെല്ലുവിളി ഏറ്റെടുത്തായിരുന്നു മല്ലികാര്‍ജുനയുടെ കൃഷി..ഉള്ളി കൃഷി ചെയ്തതോടെ ഒരു മാസം കൊണ്ടു തന്നെ മല്ലികാര്‍ജുനയുടെ സമയവും തെളിഞ്ഞു.
ഇത്തവണ 20 ഏക്കറില്‍നിന്ന് 240 ടണ്‍ ഉള്ളിയാണ് വിളയിച്ചത്. കൃഷിഭൂമിയില്‍ നിന്ന് 20 ലോറി ഉള്ളി കയറ്റി അയച്ചതോടെ വരുമാനം കൂടി. ഉള്ളിവില നൂറുകവിഞ്ഞതോടെ വരുമാനത്തിലും കയറ്റമുണ്ടായി. തുടക്കത്തില്‍ ക്വിന്റലിന് 7,000 രൂപ നിരക്കില്‍ വിറ്റപ്പോള്‍ പിന്നീട് ഇത് 12,000 രൂപയായി ഉയര്‍ന്നു.കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ഒരു നല്ല വീട് പണിയണമെന്നാണ് ആഗ്രഹമെന്നും മല്ലികാര്‍ജുന പറയുന്നു. 10 ഏക്കര്‍ നിലമാണ് മല്ലികാര്‍ജുനയ്ക്ക് സ്വന്തമായുള്ളത്. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷം രൂപയാണ് മല്ലികാര്‍ജുനയ്ക്ക് ലാഭമായി കിട്ടിയത്. ഉള്ളിവില്‍പ്പനയിലൂടെ രണ്ടുകോടി രൂപയോളം ലഭിച്ചുവെന്ന് മല്ലികാര്‍ജുന പറയുന്നു. കടങ്ങളൊക്കെ തീര്‍ത്തതിനു ശേഷം കൂടുതല്‍ കൃഷിയിറക്കണമെന്നാണ് ആഗ്രഹമെന്ന് മല്ലികാര്‍ജുന പറയുന്നു.
Share your comments